ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

വേര് | Root

Mashhari
0
Do you know why plants have roots?
Don't you want to know how the root serves theplant?
Let us try a simple experiment.
MATERIALS REQUIRED
peperomia plant, Water, Glass vessel, Red ink
PROCEDIURE
Take out a rooted peperomia plant (mashithandu chedi). Wash the root of the peperomia plant in water.Take water in a glass vessel. Mix a few drops of red ink in the water. After 10 minutes place the peperomia plant in the ink-water. Keep it in sunlight for a while.
OBSERVATION :
The stem and leaf has become red.
MY FINDINGS :
The roots absorbed the red-coloured water. This water reached all the parts of the plant.
Importance of root
  1. Roots play a major role in the growth of a plant.
  2. It affixes the plant on soil.
  3. It absorbs water and minerals from the soil.
  4. It helps in controlling soil erosion.
  5. Roots of herbs like Sida Cordifolia or Kurunthotti and Vettiver or Ramacham, Malabar nut or Adalotakam are used in the Ayurveda medicine.
  6. Roots of trees like Anjili, wild jack fruit tree and Teak are widely used for handicrafts works.

ചെടികൾക്ക് വേര് എന്തിനാണെന്ന് അറിയാമോ?
വേര് സസ്യത്തെ എങ്ങനെ സഹായിക്കുന്നു എന്ന് ഒരു പരീക്ഷണത്തിലൂടെ അറിയാം. ഈ പരീക്ഷണം ചെയ്തുനോക്കാം
പരീക്ഷണത്തിന് വേണ്ട സാധനങ്ങൾ
മഷിത്തണ്ട് ചെടി, വെള്ളം, ചില്ലുപാത്രം, ചുവന്ന മഷി
പരീക്ഷണം ചെയ്ത വിധം
ഒരു മഷിത്തണ്ട് ചെടിയെ വേരോടെ പിഴുതെടുക്കുക. മഷിത്തണ്ട് ചെടിയുടെ വേരുള്ള ഭാഗം വെള്ളത്തിൽ കഴുകിയെടുക്കുക. ഒരു ചില്ലുപാത്രത്തിൽ വെള്ളമെടുക്കുക. അല്പം ചുവന്ന മഷി വെള്ളത്തിൽ കലർത്തുക. പിഴുതെടുത്ത മഷിത്തണ്ട് ചെടി പത്തുമിനിറ്റ് കഴിഞ്ഞ് പാത്രത്തിലെ ചുവന്ന വെള്ളത്തിൽ ഇറക്കിവെക്കുക. സൂര്യപ്രകാശമുള്ള സ്ഥലത്ത് കുറച്ചുനേരം വയ്‌ക്കുക.
എന്ത് മാറ്റമാണ് കാണാൻ കഴിയുന്നത്?
തണ്ടിന്റെ നിറം മാറിയിട്ടുണ്ടോ?
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്?
ഞാൻ നിരീക്ഷിച്ചത്
തണ്ട്, ഇല എന്നിവ ചുവപ്പായി മാറിയിരിക്കുന്നു.
എന്റെ കണ്ടെത്തൽ
വേരുകൾ ചുവന്ന നിറമുള്ള വെള്ളം വലിച്ചെടുത്തു. ഈ വെള്ളം ചെടിയുടെ എല്ലാ ഭാഗങ്ങളിലും എത്തി. വേരിന്റെ ഉപയോഗങ്ങൾ
  1. ചെടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാനപ്പെട്ട ധർമ്മമാണ് വേരിനുള്ളത്.
  2. ചെടിയെ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്നു.
  3. ചെടിക്കാവശ്യമായ വെള്ളവും വളവും മണ്ണിൽ നിന്ന് വലിച്ചെടുക്കുന്നു.
  4. മണ്ണൊലിപ്പ് തടയാൻ വേരുകൾ സഹായിക്കുന്നു.
  5. കുറുന്തോട്ടി, ആടലോടകം, രാമച്ചം തുടങ്ങിയ ഔഷധസസ്യങ്ങളുടെ വേരുകൾ ആയുർവേദ മരുന്നുകളായി ഉപയോഗിക്കുന്നു.
  6. പ്ലാവ്, ആഞ്ഞിലി, തേക്ക് തുടങ്ങിയ വൃക്ഷങ്ങളുടെ വേരുകൾ കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !