1.ആകാശത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
ആകാശത്തിന് നീല നിറമാണ്. അത് അതിരുകളില്ലാതെ പരന്നു കിടക്കുകയാണ്.
2. എന്താവാം ചിന്താശൂന്യമായ മോഹം?
പക്ഷിയെപ്പോലെ പറന്നു നടക്കാൻ ചിറകുകൾ വേണം. എന്നാൽ ചിറകുകളില്ലാതെ പക്ഷിയെപ്പോലെ പറന്നു നടക്കാൻ ആഗ്രഹിച്ചതാണ് ചിന്താശൂന്യമായ മോഹം.
3. "നീലാകാശത്തിൽ പക്ഷികണക്കേ പായാൻ മോഹം." - മോഹം എങ്ങനെ സാധിക്കുമെന്നാണ് കുട്ടി സങ്കൽപ്പിക്കുന്നത്?
മനസ്സുകൊണ്ട് എവിടെവേണമെങ്കിലും പറന്ന് നടക്കാം. അങ്ങനെ നമ്മുടെ മോഹങ്ങൾ സാധിക്കാം.
4. എന്താണ് മനസ്സിനുള്ള ശക്തി?
ചിറകുകൾ ഇല്ലാതെ, രഥമില്ലാതെ ഏത് ദിക്കിലും പറന്നെത്താൻ സാധിക്കും. അതാണ് മനസ്സിന്റെ ശക്തി.