കളിക്കാനും കളികൾ കാണാനും കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നു. കുട്ടികളിൽ സംഘബോധം, സഹകരണമനോഭാവം, നേതൃപാടവം എന്നിവ ഉണ്ടാവാൻ പല കളികളും സഹായകമാവാറുണ്ട്. സാമൂഹ്യ ജീവിതത്തിന്റെ ആദ്യപാഠങ്ങളാണ് സംഘബോധത്തിലൂന്നിയ നാടൻ കളികളിലൂടെ കുട്ടികൾക്കു ലഭിക്കുന്നത്. അറിവിനും ആഹ്ളാദത്തിനും കളികൾ പ്രയോജനപ്പെടുന്നു എന്ന വസ്തുത ദൃഢപ്പെടുത്തുന്ന രണ്ടു പാഠങ്ങളാണ് രസിതം എന്ന യൂണിറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ജോൺ കുന്നപ്പള്ളിയുടെ 'തെയ്തെയ്' എന്ന ബാലസാഹിത്യ കൃതിയിൽ നിന്നെടുത്ത നെഹ്റു ട്രോഫി വള്ളം കളിയാണ് ആദ്യ പാഠഭാഗം, ആലപ്പുഴയിലെ വേമ്പനാട്ടു കായലിൽ 1952 ഡിസംബർ 27-ാം തീയതി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സാന്നിധ്യത്തിലാണ് ഈ വള്ളംകളി മത്സരത്തിനു തുടക്കം കുറിച്ചത്. പ്രശസ്തമായ ഈ ജലമേളയുടെ ആദ്യമത്സരത്തിന്റെ വാശിയും ആവേശവും സ്ഫുരിക്കുന്ന വിവരണമാണ് നെഹ്രു ട്രോഫി വള്ളംകളി എന്ന പാഠഭാഗം, രണ്ടാമത്തെ പാഠം ജി. മോഹനകുമാരി പരിഭാഷപ്പെടുത്തിയ 'ആരു പഠിപ്പിക്കും' എന്ന ബീർബൽ കഥയാണ്. മുഗൾ ചക്രവർത്തിയായിരുന്ന അക്ബറുടെ മന്ത്രിയായിരുന്നു പണ്ഡിതനായ ബീർബൽ അദ്ദേഹമൊരുക്കിയ വിജ്ഞാനത്തിലൂന്നിയ വിനോദമാണ് ഈ പാഠഭാഗത്തെ പ്രമേയം. ഓരോരുത്തരും ഒരേ സമയം അധ്യാപകനും വിദ്യാർഥിയുമാണെന്ന സത്യം സരസമായും സമർഥമായും ബീർബൽ അക്ബർ ചക്രവർത്തിയെ ബോധ്യപ്പെടുത്തുന്നതാണ് കഥ. സമൂഹത്തിലെ ഓരോ വ്യക്തിക്കും മറ്റൊരാൾക്കും അറിയാത്ത ചിലതറിയാം എന്ന തിരിച്ചറിവ് നമുക്കുണ്ടാവണമെന്ന മൂല്യമാണ് ഈ പാഠത്തിന്റെ കാതൽ.
ശാരീരികമായ ഉല്ലാസത്തിനു മാത്രമല്ല വിജ്ഞാനത്തിനും വിനോദത്തിനും കൂടി കളികൾ പ്രയോജനപ്പെടുത്താമെന്ന ധാരണയാണ് ഈ യൂണിറ്റിന്റെ വിനിമയത്തിലൂടെ കുട്ടികളിലെത്തേണ്ടത്.
- - ജോൺ കുന്നപ്പള്ളി
- - പുതിയ പദങ്ങൾ
- - വാക്യം നിർമിക്കാം
- - പറയാം എഴുതാം
- - വാക്യം ചേർത്തെഴുതാം
- - തത്സമയ വിവരണം
- - ചേർത്തെഴുതാം
- - പദങ്ങൾ കണ്ടെത്താം
- - പാടി രസിക്കാം
- - അർഥം കണ്ടെത്താം
- - പാടി അഭിനയിക്കാം
- - സംഘം ചേർന്നുള്ള കളികൾ
- - വാക്യം നിർമിക്കാം
- - ജി.മോഹനകുമാരി
- - കണ്ടെത്താം
- - അർഥം കണ്ടെത്താം
- - എന്തൊക്കെ പഠിപ്പിക്കും?
- - വായിക്കാം എഴുതാം
- - വാക്യങ്ങൾ കണ്ടെത്താം
- - വിളംബരം തയാറാക്കാം
- - വായിക്കാം കണ്ടെത്താം
- - താരതമ്യം ചെയ്യാം
WORK SHEET FIRST BELL CLASS - നെഹ്റു ട്രോഫി വള്ളം കളി FIRST BELL CLASS - നെഹ്റു ട്രോഫി വള്ളം കളി FIRST BELL CLASS - നെഹ്റു ട്രോഫി വള്ളം കളി FIRST BELL CLASS