നെഹ്റുട്രോഫി വള്ളം കളി - പറയാം എഴുതാം

RELATED POSTS

1. ഏത് കളിന്റെക്കുറിച്ചാണ് പാഠഭാഗത്ത് പറഞ്ഞിരിക്കുന്നത്?
വള്ളംകളി
2. തരംഗ പരമ്പരകളിളക്കി വരുന്ന ജലനൗക ഏതാണ്?
ഡൊറോത്തി
3.ഏതാക്കെ ചുണ്ടന്‍ വള്ളങ്ങളാണ് ഈ വള്ളംകളിിൽ പങ്കെടുത്തത്?
നടുഭാഗം, നെപ്പോളിയന്‍, ചമ്പക്കുളം, കാവാലന്‍, പാര്‍ഥസാരഥി, നേതാജി , വലിയ ദിവാന്‍ജി, മാമ്പിഴക്കരി
4.വള്ളംകളി കാണാന്‍ വന്ന വിശിഷ്ടാതിഥി ആരായിരുന്നു?
ജവഹര്‍ലാൽ നെഹ്റു
5.പണ്ഡിറ്റ് ജി എത്തുമ്പോൾ അറുപത്തിമൂന്ന് കതിനാ വെടികൾ പാട്ടിച്ചത് എന്തിനെ സൂചിപ്പിക്കാനായിരുന്നു?
63 എന്നത് നെഹ്റുവിന്റെ വയസ്സിനെ സൂചിപ്പിക്കുന്നു.
6. ജോൺ കുന്നപ്പള്ളിയുടെ ഏത് കൃതിയിൽ നിന്നെടുത്തതാണ് നെഹ്റുട്രോഫി വള്ളംകളി എന്ന പാഠഭാഗം ?
തെയ് തെയ്
7. ഡൊറോത്തിയിൽ നിന്ന് പുറത്തിറങ്ങിയ വിശിഷ്ടാതിഥിയുടെ വേഷം എന്തായിരുന്നു ?
ചുടിദാർ പൈജാമയും കുർത്തയും ഗാന്ധിത്തൊപ്പിയും പത്താൻ ഷൂസും
8. നെഹ്റു ദൂരദർശിനിയിലൂടെ കണ്ട അഭൂതപൂർവമായകാഴ്ച് എന്തായിരുന്നു ?
ഒരു മൈൽ ദൂരെ സമരസജ്ജമായി നിന്ന എട്ടു ചുണ്ടൻ വള്ളങ്ങൾ ഇടി മിന്നൽപോലെ ചീറിപ്പായുന്നത്.
9. മത്സരത്തിൽ വിജയിച്ചത് ആരായിരുന്നു ?
നടുഭാഗം ചുണ്ടൻ.
10. വള്ളംകളി കണ്ടപ്പോഴുണ്ടായ സന്തോഷം നെഹ്റു എങ്ങനെ ആണ് പ്രകടിപ്പിച്ചത് ?
വള്ളം കളി കണ്ടപ്പോൾ നെഹ്റു ഒരു കൊച്ചു കുട്ടിയെപ്പോലെ തുള്ളിച്ചാടി. ആവേശംകൊണ്ട് അടുത്തു കണ്ട കസേരയിൽ ചാടിക്കയറാൻ പോലും അദ്ദേഹം മടിച്ചില്ല. തുഴക്കാരുടെ ആയത്തിനൊപ്പിച്ച് നെഹ്റുവും താളം ചവിട്ടി സന്തോഷം പ്രകടിപ്പിച്ചു.
11. എല്ലാ മുഖങ്ങളിലും ഉത്കണ്ഠ നിഴലിച്ചത് എപ്പോഴാണ്?
സമ്മാനവിതരണം കഴിഞ്ഞപ്പോൾ ചുണ്ടൻ വള്ളങ്ങളെല്ലാം ആഹാദപ്രകടനം നടത്തി നെഹ്റുവിന്റെ മുൻപിൽ അണിനിരന്നു . ആ സമയം മണ്ഡപത്തിന് അടുത്തെത്തിയ നടുഭാഗം ചുണ്ടനിൽ നെഹ്റു സുരക്ഷാ ക്രമീകരണങ്ങളെല്ലാം അവഗണിച്ച് ചാടിക്കയറി . ഇത് കണ്ടപ്പോഴാണ് എല്ലാ മുഖങ്ങളിലും ഉത്കണ്ഠ നിഴലിച്ചത്.
12. പുന്നമടക്കായലിലെ കൊച്ചോളങ്ങൾപോലും പുളകച്ചാർത്തണിഞ്ഞത് എപ്പോൾ ?
ഇന്ത്യയുടെ പ്രധാനമന്ത്രിയായ നെഹ്റുവിനെ വഹിച്ചു കൊണ്ട് നടുഭാഗം ചുണ്ടൻ പുന്നമട കായലിലൂടെ നീങ്ങുകയും മറ്റ് ചുണ്ടൻ വള്ളങ്ങളും നിരവധി ബോട്ടുകളും ആയാത്രക്ക് അകമ്പടി സേവിക്കുകയും ചെയ്തു . അപ്പോൾ ആർപ്പുവിളികളും ആരവങ്ങളും കൊട്ടും പാട്ടും എല്ലാം മുഴങ്ങി . അതു കേട്ടാണ് പുന്നമടക്കായലിലെ കൊച്ചോളങ്ങൾ പോലും പുളകച്ചാർത്തണിഞ്ഞത് .

MAL4 U4Post A Comment:

0 comments: