ജോൺ കുന്നപ്പള്ളി ജീവചരിത്രം

Mashhari
0

ജോൺ കുന്നപ്പള്ളി 1939 ജനുവരി 12 ന് കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ ജനിച്ചു . മലയാള മനോരമയിൽ അസിസ്റ്റന്റ് എഡിറ്റർ ആയിരുന്നു . കഥ , നോവൽ , യാത്രാവിവരണം , ബാല സാഹിത്യം എന്നീ ശാഖകളിലായി ഇരുപതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് . മിസ് സെലിൻ , ബെന്നി , അവിവാഹിത ( കഥകൾ ) ഖെദ്ദ , പുതിയപുലരി ( ബാലസാഹിത്യം ) എന്നിവയാണ് പ്രധാന കൃതികൾ . കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം , കേരള സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് അംഗം , സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . മൂന്ന് രാജ്യാന്തര അവാർഡുകളും അഞ്ച് ദേശീയ അവാർഡു കളും ഉൾപ്പടെ പതിനഞ്ചോളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് . 1973 ൽ ഖെദ്ദ ബാലസാഹിത്യ കൃതിയ്ക്ക് കേരളസാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു . 2016 ജനുവരി 22 ന് അദ്ദേഹം അന്തരിച്ചു .
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !