ലോക വിദ്യാർത്ഥി ദിനം
October 15, 2021
0
ഒക്ടോബർ 15 - ലോക വിദ്യാർത്ഥി ദിനം
ലോക വിദ്യാർഥി ദിനമാണ് ഒക്ടോബർ 15. ഇന്ത്യയുടെ മുൻ പ്രസിഡന്റ് എപിജെ അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാർഥി ദിനമായി ആചരിക്കുന്നത്. കലാമിന്റെ മരണ ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ ജന്മദിനമായ ഒക്ടോബര്‍ 15 ഐക്യ രാഷ്ട്രസഭ ലോക വിദ്യാര്‍ത്ഥി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. എല്ലാ വർഷവും ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുവാൻ, 2010 മുതലാണ് ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. കുട്ടികളോടുളള അദ്ദേഹത്തിന്റെ സ്നേഹവും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുളള അദ്ദേഹത്തിന്റെ ശ്രമങ്ങളും ഈ ദിനത്തിൽ എടുത്തു പറയേണ്ടതാണ്.പ്രശസ്ത ശാസ്ത്രജ്ഞനായ കലാം തന്റെ മിസൈൽ പ്രതിരോധ പ്രോഗ്രാമുകളിലൂടെ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ അഭിമാനമുയർത്തി. പക്ഷേ അപ്പോഴും അദ്ദേഹത്തിന്റെ ഇഷ്ട തൊഴിൽ അധ്യാപനമായിരുന്നു. ലോകം അതിലൂടെ തന്നെ ഓർക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. അതുകൊണ്ടു തന്നെ ഒക്ടോബർ 15 ലോക വിദ്യാർത്ഥിദിനമായി ആചരിക്കാൻ തീരുമാനിച്ചത് ഏറ്റവും ഉചിതമായി. കുട്ടികളോട്, പ്രത്യേകിച്ച് വിദ്യാർത്ഥികളോട് സംവദിക്കാനായിരുന്നു ഡോ. കലാമിന് ഏറെ ഇഷ്ടം. ഉണർന്നിരിക്കുമ്പോഴും സ്വപ്നം കാണാൻ അവരോട് അദ്ദേഹം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. കൂടുതൽ ഉയരങ്ങളിലേക്ക്, വലിയ ലക്ഷ്യങ്ങളിലേക്ക് പറന്നുയരാൻ അദ്ദേഹം അവർക്ക് പ്രതീക്ഷയുടെ ചിറകുകൾ നല്കി..
Tags: