ഒന്നല്ലോ കിട്ടീ കുന്നിമണി
രണ്ടെന്നു ചൊല്ലീട്ട് ഇരുവരും ചേർന്നപ്പോൾ
രണ്ടല്ലോ കിട്ടി ചെണ്ടുമല്ലി
മൂന്നെന്ന് ചൊല്ലിട്ട് മുന്നിലായ് വന്നപ്പോൾ
മൂന്നല്ലോ കിട്ടി മുത്തുകളും
നാലെന്നു ചൊല്ലി നാലാളു ചേർന്നപ്പോൾ
നാലെണ്ണം കിട്ടി നാരങ്ങ
അഞ്ചെന്നു ചൊല്ലി അഞ്ചാളു ചേർന്നപ്പോൾ
അഞ്ചെണ്ണം കിട്ടി ഇഞ്ചി മിഠായ്
ആറെന്നു ചൊല്ലി ആറു പേർ നിന്നപ്പോൾ
ആറു താറാവുകൾ നീന്തിയെത്തി
ഏഴെന്ന് ചൊല്ലി ഏഴു പേർ വന്നപ്പോൾ
ഏഴു കഴുതകൾ ഓടി എത്തി.