ജവഹർലാൽ നെഹ്റു

RELATED POSTS

നമ്മുടെ ആദ്യ പ്രധാനമന്ത്രിയാണ് ജവഹർലാൽ നെഹ്റു. 1889 നവംബർ 14 നാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന് കുട്ടികളെ വലിയ ഇഷ്ടമായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ ജന്മദിനം നാം ശിശുദിനമായി ആഘോഷിക്കുന്നു. അദ്ദേഹത്തെ കുട്ടികൾ സ്നേഹത്തോടെ ചാച്ചാജി എന്നാണ് വിളിച്ചിരുന്നത്. ജവഹർലാൽ നെഹ്‌റുവിനെ ആധുനിക ഇന്ത്യയുടെ ശിൽപി എന്നാണ് വിശേഷിപ്പിക്കുന്നത്. അലഹബാദാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം. മോത്തിലാൽ നെഹ്റു എന്നാണ് അച്ഛന്റെ പേര്. സ്വരൂപ്റാണിയാണ് അമ്മ. മികച്ച എഴുത്തുകാരനുമായിരുന്നു നെഹ്‌റു. ദി ഡിസ്കവറി ഓഫ് ഇന്ത്യ, മഹാത്മാഗാന്ധി തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങളാണ്. 1964 മെയ് 27 ന് അന്തരിച്ചു.

MahanmaarPost A Comment:

0 comments: