അടച്ചിരിപ്പ് ആഹ്ലാദകരമാക്കാം

Mashhari
0
അവധിസമയം / ലോക്ക് ഡൌൺ കാലത്ത് കുട്ടികളുടെ മാനസിക ശാരീരിക ഉന്മേഷത്തിനായി രക്ഷകർത്താക്കൾ ചെയ്യേണ്ട കാര്യങ്ങൾ 
ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
# കുഞ്ഞുങ്ങളുടെ താത്പര്യങ്ങൾ ഏത് മേഖലയിലാണെന്ന് തിരിച്ചറിയണം.
# ആ മേഖലയിൽ കൂടുതൽ പരിശീലനം നൽകാൻ ശ്രമിക്കണം.....
# കുഞ്ഞുങ്ങളെ അംഗീകരിക്കണം.
# അവരെ പ്രോത്സാഹിപ്പിക്കണം...
# അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ നമ്മുക്ക് ചെറിയ കാര്യങ്ങളാണെന്ന് തോന്നാം..പക്ഷേ, അവർക്കത് വളരെ പ്രധാനപ്പെട്ടതാണ് എന്ന് നാം മനസിലാക്കണം.
# അവർക്കായി നല്ലൊരു കാലം ഒരുക്കാം.

2 മുതൽ 4 വയസ്സുവരെ 
# കഥകൾ പറഞ്ഞു കൊടുക്കാം.
# പാട്ടുകൾ പാടി കൊടുക്കാം.
# കളിപ്പാട്ടങ്ങൾ തരംതിരിച്ചു വയ്‌ക്കാൻ പറയാം.
# കുട്ടികളുടെ മുന്നിൽ വെച്ച് കളിപ്പാട്ടങ്ങൾ ഉണ്ടാക്കി കൊടുക്കാം.
# കുട്ടികളുമൊത്ത് കളിക്കാം.

4 മുതൽ 8 വയസ്സ് 
# ചിത്രങ്ങൾ വരയ്‌ക്കാൻ പറയാം.
# പാറ്റേണുകൾ വരയ്‌ക്കാൻ പറയാം.
# അടുക്കളയിൽ പച്ചക്കറികൾ, പാത്രങ്ങൾ എന്നിവ കഴുകാനും അടുക്കി വയ്ക്കാനും പറയാം.
# പച്ചക്കറികളെ പരിചയപ്പെടുത്താം..അവയുടെ ഗുണങ്ങൾ പറയാം.
# പത്രം എടുത്ത് വച്ച് ഏതെങ്കിലും ഒരു അക്ഷരം പറഞ്ഞിട്ട് അത് ഉപയോഗിച്ചുള്ള വാക്കുകൾ എവിടെയൊക്കെ ഉണ്ടെന്ന് കണ്ടുപിടിച്ചു അടയാളപ്പെടുത്താൻ പറയുക. ഇതിനായി ക്രയോൺ / മാർക്കർ ഉപയോഗിക്കാം.
# കുട്ടികളെക്കൊണ്ട് സ്വന്തമായി കളിപ്പാട്ടങ്ങൾ ഉണ്ടാക്കാം.

8 മുതൽ 12 വയസ്സ് 
# ചെറിയ പാചക കാര്യങ്ങളിൽ കൂട്ടാളിയാക്കാം.
# വാർത്തകളോ കഥയോ ഏതെങ്കിലും വായിച്ചു അതിൽ നിന്ന് മനസ്സിലായത് പറഞ്ഞു തരാൻ ആവശ്യപ്പെടാം.
# വീട് വൃത്തിയാക്കുന്നതിനും തുണി അലക്കുന്നതിനും സഹായം തേടാം.
# കഥകൾ പറയാനും കവിതകൾ ചൊല്ലാനും പറയാം..അവയുടെ ഓഡിയോ കേൾപ്പിക്കാം.
# ചിത്രങ്ങൾ വരയ്ക്കാൻ ആവശ്യപ്പെടാം.
# കഥാപുസ്തകങ്ങൾ വായിക്കാൻ നൽകാം.

12 വയസിന് മുകളിൽ 
# മുതിർന്നവർ ചെയ്യുന്ന വിവിധ ജോലികൾ എല്ലാ ഉത്തരവാദിത്വത്തോടെ ചെയ്യാൻ അവരെ പ്രേരിപ്പിക്കുക.
# ചെറിയ പാചകങ്ങൾ സ്വന്തമായി ഏറ്റെടുത്ത് നടത്താൻ പ്രോത്സാഹിപ്പിക്കുക.
# ചെറിയ തയ്യൽ ജോലികൾ തുടങ്ങിയവ ചെയ്യാൻ പറയുക.
# പുസ്‌തകങ്ങൾ, മാഗസിനുകൾ എന്നിവ വായിക്കാൻ നൽകാം.
# ചെറിയ ക്രാഫ്റ്റ് വർക്കുകൾ ചെയ്യാം.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !