നമ്മുടെ രാഷ്ട്രപിതാവാണ് മഹാത്മാഗാന്ധി. ബാപ്പുജി എന്നും മഹാത്മാ എന്നും സ്നേഹത്തോടെയും ബഹുമാനത്തോടെയും നാം വിളിക്കാറുണ്ട്. ഒട്ടേറെ വലിയ സമരങ്ങളിലൂടെ നമ്മുടെ രാജ്യത്തിന് ബ്രിട്ടീഷുകാരുടെ കൈയിൽ നിന്നും സ്വാതന്ത്ര്യം നേടിത്തന്നു. അതിനായി ഒട്ടേറെ കഷ്ടപ്പാടുകൾ അനുഭവിച്ചു. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നാണ് മുഴുവൻ പേര്. ഗുജറാത്തിലെ പോർബന്തറിൽ ജനിച്ചു. ഒക്ടോബർ 2 നാണ് അദ്ദേഹത്തിന്റെ ജന്മദിനം. ആ ദിവസം നമ്മൾ ഗാന്ധിജയന്തിയായി ആഘോഷിക്കുന്നു.