സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു സരോജിനി നായിഡു. വലിയ കവയത്രി കൂടിയായിരുന്ന അവർ. ഇന്ത്യയിലെ വാനമ്പാടി എന്നാണ് അറിയപ്പെട്ടിരുന്നത്. മഹാത്മാഗാന്ധിയുടെ പ്രധാന ശിഷ്യരിൽ ഒരാളായിരുന്നു. 1879 ഫെബ്രുവരി 13നാണ് ജനിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷയാവുന്ന ആദ്യ വനിതയാണ് സരോജിനി നായിഡു. ഇന്ത്യയിലെ ഗവർണറാവുന്ന ആദ്യ വനിതയും സരോജനി നായിഡുവാണ്. 1942 മാർച്ച് 2ന് അന്തരിച്ചു.