“ചെടികൾ നട്ടതുകൊണ്ടല്ലേ രാജാവ് നമ്മളെ വെറുതെ വിട്ടത്. ഇനിയുള്ള കാലം നമുക്ക് പറ്റുന്നതൊക്കെ കൃഷിചെയ്താലോ.'' ചിണ്ടന്റെ അഭിപ്രായത്തോട് മറ്റു ജീവികളും യോജിച്ചു. കാട്ടിൽ ഒഴിഞ്ഞ സ്ഥലങ്ങളിൽ അവർ പല കൃഷികളും ചെയ്തു. പഴവും പച്ചക്കറികളും പൂക്കളും കിഴങ്ങുകളും ധാരാളമായി വിളഞ്ഞു. “ഇത് ആവശ്യത്തിലേറെയുണ്ടല്ലോ. മിച്ചമുള്ളത് ചന്തയിൽ വിറ്റുകൂടേ. നല്ല വിലയും കിട്ടും''- കറുമ്പിക്കാക്ക പറഞ്ഞു.
എന്തൊക്കെയായിരിക്കും കൃഷി ചെയ്തത്?
# തണ്ണിമത്തൻ
# പപ്പായ
# നെല്ല്
# കപ്പ / മരച്ചീനി
# ചേമ്പ്
# ചേന
# ചീര
# വെണ്ട
# മുളക്
# വഴുതന
# പയർ
# കോവൽ
# പാവൽ
# പടവലം
# മത്തൻ
# കുമ്പളം
# ചുരയ്‌ക്ക
# വെള്ളരി
# തക്കാളി
# കാബേജ്
# റബ്ബർ
# വാഴ
# ഏലം
# അടയ്ക്ക
# മുരിങ്ങ
# കറിവേപ്പ്
# കൂൺ
# ജാതിക്ക
# കൊക്കോ
# തെങ്ങ്
# കശുമാവ്
# കരിമ്പ്
അന്വേഷിക്കും, കണ്ടെത്തൂ
മുകളിൽ തന്നിരിക്കുന്ന കൃഷികളെ താഴെപ്പറയുന്ന തലകെട്ടുകളിലേയ്ക്ക് മാറ്റി എഴുതാം..
വരുമാനത്തിനു വേണ്ടി കൃഷിചെയ്യുന്നത്
# റബ്ബർ
# അടയ്ക്ക
# മരച്ചീനി
# കശുമാവ്
# ..................
# .................
ഭക്ഷണത്തിനു വേണ്ടി കൃഷിചെയ്യുന്നത്
# മരച്ചീനി
# നെല്ല്
# ചീര
# പയർ
# .................
ചില കൃഷികൾ നമ്മൾ വരുമാനത്തിനായും അതുപോലെ തന്നെ ഭക്ഷണത്തിനായും ഉപയോഗിക്കുന്നുണ്ട്.