ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

ഹിരോഷിമ-നാഗസാക്കി Quiz Questions

Mashhari
0
ആഗസ്റ്റ് 6 ഹിരോഷിമ ദിനം. ആഗസ്റ്റ് 9 നാഗസാക്കി ദിനവും. മനുഷ്യൻ മനുഷ്യനോട് ചെയ്‌ത ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നിന്റെ ഓർമ്മ പുതുക്കൽ.... മനുഷ്യൻ ഉള്ളിടത്തോളം കാലം മരിക്കാൻ പാടില്ലാത്ത ഒരു ഓർമ്മ നാൾ..ആയുദ്ധക്കൊതി അവസാനിക്കാത്ത ലോകത്ത് ഭൂമിയെ 50 തവണ നശിപ്പിക്കാൻ ശേഷിയുള്ള അണ്വായുദ്ധങ്ങൾ ലോകത്തുണ്ട്. ഒന്നു കൈ അമർത്തിയാൽ പൊട്ടിത്തെറിച്ചു തീരാവുന്ന ലോകത്താണ് നമ്മുടെ ജീവിതം. യുദ്ധത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ ഈ കാരണം കൊണ്ട് ഏറെ പ്രസക്തമാണ്. 

ഹിരോഷിമദിനത്തിൽ സ്കൂളിൽ നടത്താവുന്ന ക്വിസ് ചോദ്യങ്ങൾ കുട്ടികളുടെ നിലവാരത്തിനനുസരിച്ച ചോദ്യങ്ങൾ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും തിരഞ്ഞെടുത്ത് അവ ചോദിക്കാം...

ഹിരോഷിമ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
ജപ്പാൻ 
ലോകത്ത് ആദ്യമായി അണുബോംബ് (ആണവായുധം) ഉപയോഗിച്ചത് ഏത് യുദ്ധത്തിലാണ്?
രണ്ടാം ലോക മഹായുദ്ധം 
ലോകത്ത് ആദ്യമായി അണുബോംബ് (ആണവായുധം) ഇട്ടത് / പ്രയോഗിച്ചത് ഏത് പട്ടണത്തിലാണ്?
ഹിരോഷിമ 
ഏത് രാജ്യമാണ് ആദ്യമായി അണുബോംബ് (ആണവായുധം) ഉപയോഗിച്ചത്?
അമേരിക്ക 
അമേരിക്കയുടെ ഏത് തുറമുഖം ആക്രമിച്ചതിന് പകരമായീട്ടാണ് അമേരിക്ക അണ്വായുധം പ്രയോഗിച്ചത്?
പേൾഹാർബർ 
രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കൻ പട്ടാളം ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത് എന്ന്?
1945 ആഗസ്റ്റ് 6 
രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കൻ പട്ടാളം ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത് ഏത് സമയത്താണ്?
രാവിലെ 8.15ന് 
ഹിരോഷിമയിൽ പ്രയോഗിച്ച അണുബോംബിന്റെ പേര്?
Little Boy 
Little Boy എന്ന അണുബോംബിന്റെ ഭാരവും നീളവും എത്രയായിരുന്നു?
3 മീറ്റർ നീളവും 4400 കിലോഗ്രാം ഭാരവും 
Little Boy എന്ന അണുബോംബ് വഹിച്ച വിമാനത്തിന്റെ പേര്?
സൂപ്പർഫോർട്രെസ്സ് എനോള ഗേ B-29
Little Boy എന്ന അണുബോംബ് വഹിച്ച വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു?
കേണൽ പോൾ ടിബ്ബെറ്റ്സ്
Little Boy എന്ന അണുബോംബ് ഇടാൻ വേണ്ടി തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനം?
ഹിരോഷിമ നഗരത്തിലെ AIOI പാലം 
Little Boy എന്ന അണുബോംബിൽ ഉപയോഗിച്ച സ്പോടനാത്മക ഘടകം?
യുറാനിയം 235
അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതി?
മൻ ഹാട്ടൻ പ്രോജക്ട് 
മൻ ഹാട്ടൻ പ്രോജക്ട്ന്റെ തലവനൻ ആരായിരുന്നു?
റോബർട്ട് ഓപ്പൺ ഹെയ്മർ 
ആറ്റം ബോംബിന്റെ പിതാവ് എന്ന് വിളിക്കപെടുന്നത് ആരാണ്?
റോബർട്ട് ഓപ്പൺ ഹെയ്മർ 
ആദ്യമായി അണുബോംബ് പരീക്ഷിച്ചത് എവിടെ?
മെക്സിക്കോയിലെ മരുഭൂമിയിൽ (ട്രിനിറ്റി സൈറ്റ്)
ആദ്യമായി അണുബോംബ് പരീക്ഷണത്തിന്റെ രഹസ്യ നാമം?
ട്രിനിറ്റി (മൻ ഹാട്ടൻ പ്രോജക്ട്ന്റെ ഭാഗം)
ട്രിനിറ്റി ടെസ്റ്റ് നടത്തിയത് എന്നാണ്?
1945 ജൂലൈ 16 
രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കൻ പട്ടാളം രണ്ടാമത് അണുബോംബ് പ്രയോഗിച്ചത് ഏത് നഗരത്തിലാണ്?
നാഗസാക്കി 
നാഗസാക്കിയിൽ അമേരിക്കൻ പട്ടാളം അണുബോംബ് പ്രയോഗിച്ചത് എന്ന്?
1945 ആഗസ്റ്റ് 9 
നാഗസാക്കിയിൽ വിക്ഷേപിച്ച ബോംബിന്റെ പേര്?
Fat Man 
Fat Man എന്ന അണുബോംബിന്റെ ഭാരം എത്രയായിരുന്നു?
6.4 കിലോഗ്രാം 
Fat Man എന്ന അണുബോംബിൽ ഉപയോഗിച്ച സ്പോടനാത്മക ഘടകം?
പ്ലൂട്ടോണിയം - 239 
Fat Man എന്ന അണുബോംബ് വഹിച്ച വിമാനത്തിന്റെ പേര്?
ബോസ്‌കർ 
ബോസ്‌കർ എന്ന അണുബോംബ് വഹിച്ച വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു?
മേജർ സ്വീനി 
ഹിരോഷിമയിലെ ബോംബ് വർഷത്തിൽ അതിന്റെ അണുപ്രസരണം ഏറ്റ് രക്താർബുദം ബാധിച്ച് ആകാലത്തിൽ കൊഴിഞ്ഞുവീണ പെൺകുട്ടി?
സഡാക്കോ സസക്കി 
സഡാക്കോ സസക്കി മരണത്തിൽ നിന്ന് രക്ഷപെടാൻ കൂട്ടുകാരിയുടെ ഉപദേശപ്രകാരം എത്ര വെളുത്ത കൊക്കുകളെയാണ് ഉണ്ടാക്കിയത്?
645  
ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്ഫോടനത്തിന് ഇരയായവർക്ക് പറയുന്ന പേര്?
ഹിബാക്കുഷ 
ഹിബാക്കുഷ എന്ന ജാപ്പനീസ് വാക്കിന്റെ അർത്ഥം?
സ്ഫോടന ബാധിത ജനത 
ആദ്യ ആറ്റം ബോംബിന്റെ കെടുതികൾ അനുഭവിച്ചറിഞ്ഞ ജനത സമാധാനത്തിന്റെ പ്രതീകമായി പണിത മ്യുസിയം?
ഹിരോഷിമ പീസ് മെമ്മോറിയൽ മ്യുസിയം 

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !