സക്കാഡോ സസാക്കിയും പേപ്പർ പക്ഷികളും

Mash
0
ഹിരോഷിമ യിൽ ബോബു സ്ഫോടനം നടക്കുമ്പോൾ തൊട്ടടുത്ത മിസാസ പാലത്തിനരികിലുള്ള വീട്ടിൽ കളിപ്പാട്ടങ്ങളോട് സല്ലപിക്കുകയായിരുന്നു സഡാക്കോസ സാക്കി എന്ന രണ്ടു വയസ്സുകാരി അണുപ്രസരണം കൊണ്ട് മാരകമായി പരിക്കേറ്റ ആ കുസൃതിക്കുരുന്ന് മരണത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു പക്ഷെ അണു പ്രസരണം പിന്നീട് അവളെ ലൂക്കേമിയ രോഗിയാക്കി മരണത്തെ മുഖാമുഖം കണ്ട് ആശുപത്രിയിൽ കഴിയവവേ ചി സുക്കോ ഹാമ മോട്ടോ എന്ന പ്രിയ മിത്രം ഒരുനാൾ സഡാക്കയെ കാണാനെത്തി. കടലാസുകൊണ്ട് ഒരു കൊക്കിനെ സൃഷ്ടിച്ച ശേഷം ഹാമ മോട്ടോ സഡാക്കോക്കിക്ക് നല്കി . എന്നിട്ട് പറഞ്ഞു ഇതുപോലുള്ള ആയിരം കൊക്കുകൾ നിർമ്മിച്ചൽ ദൈവം പ്രത്യക്ഷപ്പെട്ട് മരണത്തെ ആട്ടിയോടിക്കുമെന്ന് (ജപ്പാനിൽ അങ്ങനെയൊരു വിശ്വാസമുണ്ടായിരുന്നു) ജീവിക്കാനുള്ള അദമ്യമായ മോഹത്താൽ സഡാക്കോ ഒരു ഉന്മദിയെപ്പോലെ കൊക്കുകൾ നിർമ്മിച്ചു കൊണ്ടോയിരുന്നു. കടലാസ് തീർന്നു പോയപ്പോൾ അവൾ ആശുപത്രി മുഴുവനലഞ്ഞു 644 കൊക്കുകൾ മുറിയിൽ നിറയുമ്പോഴൊക്കും മരണം കറുത്ത ചിറകുമായി പറന്നെത്തി 1955 ഒക്ടോബർ 10-ന് സഡാക്കോ സസാക്കി തന്റെ പതിമൂന്നാം വയസിൽ ഈ ലേകത്തോട് വിട പറഞ്ഞു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി സഡാക്കോയുടെ കൂട്ടുകാരികൾ ചേർന്ന് 1000 എന്ന എണ്ണം പൂർത്തിയാക്കി ആ കൊറ്റികളെ അവളോടൊപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കൊയും, അവളുടെ ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി..ആ വെള്ളക്കൊക്കുകളെ നമ്മുക്ക് ഒന്ന് ഉണ്ടാക്കി നോക്കാം..

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !