യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ & മുദ്രാഗീതങ്ങൾ.....

Mashhari
0
യുദ്ധം വേണ്ട
വേണ്ടേ വേണ്ട
ഇനിയൊരു യുദ്ധം
വേണ്ടേ വേണ്ട

ആണവയുദ്ധം
മാനവ നാശം
ഇനിയൊരു യുദ്ധം
ഭൂമിയിൽ വേണ്ട

അണു യുദ്ധത്തിൽ
വിജയികളില്ല
അതിന്നു ശേഷം
ജീവിതവും

യുദ്ധം പരാജിതന്റെ ആയുധം!
യുദ്ധം ഭീരുവിന്റെ ജൽപനം!

യുദ്ധത്തിൽ വിജയകളില്ല
ഇരകളേയുള്ളൂ
കുഴി വെട്ടി മൂടുവിൻ
ആയുധങ്ങൾ
കുതികൊൾക
ശക്തിയിലേക്കു നമ്മൾ
കുഴി വെട്ടി മൂടുവിൻ
ആയുധങ്ങൾ
അതിനുമേലാകട്ടെ
സംസ്കാരം!

പട്ടിണി കൊണ്ടു മരിക്കും കോടിക്കുട്ടികൾ
അലമുറ കൊൾ കേ
കോടികൾ കൊണ്ടീ
ബോംബുണ്ടാക്കാൻ
കാടൻമാർക്കേ കഴിയൂ

യുദ്ധം ചെകുത്താന്റെ
കൊലച്ചിരിയാണ്.
സമാധാനം മാനവന്റെ
നൻമയാണ്

തോക്കു വേണ്ട
ബോംബു വേണ്ട
കൊന്നിടേണ്ട
മർത്യനെ!

അച്ഛനൊന്ന് അമ്മയൊന്ന്
രക്തമൊന്ന് നമ്മളിൽ
ഭരണമോഹം നെഞ്ചിലേറ്റി
ചിലരുചെയ്യും തിൻമയെ
പിന്തുണച്ചു തമ്മിൽ തല്ലി
ചത്തിടുന്നതെന്തിനോ?

പാറിടട്ടെ വാനിടത്തിൽ
വെള്ളരിപ്പിറാവുകൾ
സൗഹൃദത്തിൻ പുണ്യ ഗീതം
ഒത്തു പാടു കൂട്ടരേ
യുദ്ധമെന്ന കെടുതിയിൽ
വെന്തുരുകും സോദരർ
എത്രയെത്ര അമ്മമാർ
എത്ര പിഞ്ചു കുട്ടികൾ
എത്രയെത്ര ചുറ്റിലുണ്ട്
കൺതുറന്നു നോക്കുവിൻ!

യുദ്ധമെന്ന രാക്ഷസൻ
തകർത്തു വിട്ട നാടുകൾ!
കരളുറച്ചു നെഞ്ചുയർത്തി
കൈകൾ കോർത്തു നിൽക്കുവിൻ
പട്ടിണി ചെറുക്കുവാൻ പട നയിച്ചു
പോക നാം

ലോകവാഴ് വ്
യുദ്ധമല്ല സ്നേഹമാണ്
സോദരാ
മർത്യജൻമം പുണ്യമാണ്
യുദ്ധം കൊടിയ പാപവും
കത്തി - വാള് - തോക്കു
ബോംബ് ടാങ്ക് ശൂലമൊക്കെയും
വിട്ടെറിഞ്ഞു പോകുവോർ തൻ
അരികിലുണ്ട് നല്ല നാൾ....

യുദ്ധമൊക്കെ നിർത്തുവിൻ
ആയുധങ്ങൾ വെടിയുവിൻ
ശുഭ്ര വർണ കൊടിയുമേന്തി
സ്നേഹഗാഥ പാടുവിൻ
ഹിരോഷിമകൾ നാഗസാക്കി സിറിയ തന്ന
മുറിവുകൾ പുതിയ പാഠമാക്കി
നമ്മൾ പാടിടുന്നു സോദരാ
യുദ്ധമെന്ന രാക്ഷസന്റെ
അന്ത്യമൊന്ന് മാത്രമേ
സ്വർഗമാക്കി ഭൂമിയെ
മാറ്റിടുന്നു തോഴരേ..........

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !