
1945 ഓഗസ്റ്റ് ആറിന് ഹിരോഷിമയിൽ അമേരിക്ക അണുബോംബിൻ്റെ പേരാണ് ലിറ്റിൽ ബോയ്. മൂന്നു ദിവസത്തിനുശേഷം നാഗസാക്കി നഗരത്തിൽ വർഷിച്ച ബോംബിന് നൽകിയ പേര് ഫാറ്റ്മാൻ എന്നായിരുന്നു. ഹിരോഷിമ യിലേക്ക് ശപിക്കപ്പെട്ട ആ ദിനത്തിൽ ലിറ്റിൽ ബോയ് വഹിച്ച വിമാനം ആയിരുന്നു എനോളഗെ. ബോംബാക്രമണത്തിൻ്റെ നേതാവ് ലെഫ്റ്റ് ആൻഡ് കേണൽ W.ടിബറ്റ്സിൻ്റെ അമ്മയുടെ പേരാണ് എനോളഗേ.
മൂന്നു മീറ്റർ നീളവും 4400 കിലോഗ്രാം ഭാരവുമുള്ള കൊച്ചുകുട്ടിയെ താഴേക്കിട്ടു എനോളഗേ പറന്നുപോയി . സംഹാരരൂപം പൂണ്ട ബോംബ് 43 സെക്കൻഡിനുള്ളിൽ പൊട്ടിത്തെറിച്ചു. ഹിരോഷിമയ്ക്ക് മുകളിൽ 550 മീറ്റർ ഉയരത്തിൽ വച്ചായിരുന്നു അത്. അതിഭയങ്കരമായ ചൂടിൽ ഹിരോഷിമ തിളച്ചുമറിഞ്ഞു.
ഒന്നര കിലോമീറ്റർ അപ്പുറം നിന്ന് ഈ ഭീകര ദൃശ്യം കണ്ട് നിന്നവരുടെ കണ്ണുകളിലെ കൃഷ്ണമണിയെ പോലും ഉരുകിപ്പോയി. നദിയിലെ വെള്ളം തിളച്ചു മറിഞ്ഞു. ചൂടിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി നദിയിലേക്ക് ചാടിയവർ വെന്തുമരിച്ചു. ഒരു ലക്ഷത്തിലേറെ പേരാണ് സ്ഫോടനം നടന്നയുടനെ മരിച്ചത്. 48000 കെട്ടിടങ്ങൾ പൂർണമായും തകർക്കപ്പെട്ടു. 1945 അവസാനിക്കാറായ അപ്പോഴേക്കും മരണസംഖ്യ ഒന്നരലക്ഷത്തിലധികം ആയി. ആറ്റമിക റേഡിയേഷൻ സിൻഡ്രോം എന്ന മാരക രോഗത്തിന് അടിമപ്പെട്ട് ഇന്നും ഹിരോഷിമയിലെ ആളുകൾ മരിക്കുന്നു.
1945 ഓഗസ്റ്റ് 9ന് രാവിലെ 11 രണ്ടിനായിരുന്നു നാഗസാക്കി ദുരന്തത്തിന് ഇരയായത്. ഫാറ്റ് മാൻ എന്ന ബോംബുമായി ബോക്സ് കാർ എന്ന വിമാനം നാഗസാക്കിയിൽ എത്തി. 4500 കിലോഗ്രാം ഭാരവും മൂന്നര മീറ്റർ നീളവും ഉണ്ടായിരുന്നു ഈ തടിയൻ ബോംബിന്. നാഗസാക്കി പള്ളിയിലെ പടുകൂറ്റൻ മണി ഗോപുരം തെറിച്ച നദിയിൽ പോയി വീണു.