സ്വദേശ് മെഗാ ക്വിസ് 2023 | Swadesh Mega Quiz Questions and Answers 2023

Mash
0
അധ്യാപക സംഘടനയായ KPSTA യുടെ നേതൃത്വത്തിൽ നടത്തുന്ന ക്വിസ് മത്സരമാണ് സ്വദേശ് ക്വിസ്. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി തലങ്ങളിൽ ഉള്ള മത്സരങ്ങൾ ഉണ്ട്. ഇതിൽ എൽ.പി തലത്തിൽ സ്കൂളിൽ നടത്തിയ ചോദ്യങ്ങൾ വായിക്കാം...
1
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പൂർണ്ണമായ പേര് എന്ത്?
ANS:- മോഹൻദാസ് കരംചന്ദ് ഗാന്ധി
2
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം എന്നാണ്?
ANS:- നവംബർ 14
3
ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഐ.എൻ.എ എന്ന സംഘടന രൂപീകരിച്ച 'നേതാജി' എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി ആര്?
ANS:- സുഭാഷ് ചന്ദ്രബോസ്
4
ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യൻ വംശജ ആര് ?
ANS:- കൽപ്പന ചൗള [1997]
5
ഗാന്ധിജിയുടെ അന്ത്യ വിശ്രമസ്ഥലം ഏത്?
ANS:- രാജ്‌ഘട്ട്
6
'അതിർത്തി ഗാന്ധി' എന്നറിയപ്പെട്ടിരുന്നത് ആരാണ്?
ANS:- ഖാൻ അബ്ദുൽ ഗാഫർ ഖാൻ
7
കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?
ANS:- ജവഹർലാൽ നെഹ്‌റു
8
നിലവിലെ [2022, ഖത്തർ] ലോകകപ്പ് ഫുട്‍ബോൾ ചമ്പ്യാന്മാർ ആര് ?
ANS:- അർജന്റീന
9
ഗാന്ധിജിയെക്കുറിച്ച് വിവിധ ഭാഷകളിൽ ധരാളം കൃതികൾ പുറത്തിറങ്ങിയിട്ടുണ്ട്. മഹാകവി വള്ളത്തോൾ ഗാന്ധിജിയെക്കുറിച്ച് എഴുതിയ കൃതിയുടെ പേര് എന്ത്?
ANS:- എന്റെ ഗുരുനാഥൻ
10
ഗാന്ധിജിയുടെ ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ്?
ANS:- ഗുജറാത്തി
11
ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങൾ പോലും സംയോജിപ്പിച്ച് ഏകീകൃത ഇന്ത്യ കെട്ടിപ്പടുത്തിയ നെഹ്‌റു മന്ത്രിസഭയിലെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ആരാണ്?
ANS:- സർദാർ വല്ലഭായ് പട്ടേൽ
12
2023-ലെ പരിസ്ഥിതി ദിന സന്ദേശം എന്ത്?
ANS:- പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക [Beat Plastic Pollution]
13
'മയ്യഴി ഗാന്ധി' എന്നറിയപ്പെടുന്ന വ്യക്തി മദ്യനിരോധനത്തിനായി അശ്രാന്ത പരിശ്രമം നടത്തിയ വ്യക്തിത്വം കൂടിയായിരുന്നു. ആരാണ് ഇദ്ദേഹം?
ANS:- ഐ.കെ.കുമാരൻ മാസ്റ്റർ
14
മലയാളികൾ നെഞ്ചിലേറ്റിയ 'മജീദും സുഹറയും' കഥാപാത്രങ്ങളായി വരുന്ന ബഷീറിന്റെ പ്രസിദ്ധമായ പുസ്‌തകം ?
ANS:- ബാല്യകാലസഖി
15
ഇന്ത്യ കണ്ടിട്ടുള്ളത്തിൽ വെച്ച് ഏറ്റവും പ്രഗത്ഭനായ ഭരണാധികാരികളിൽ ഒരാളായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു. എത്ര വർഷം അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഇരുന്നീട്ടുണ്ട്?
ANS:- 17
16
ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സമരം ഏത്?
ANS:- ചമ്പാരൻ
17
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?
ANS:- ഇന്ത്യൻ ഒപ്പീനിയൻ
18
ജവഹർ എന്ന പദത്തിന്റെ അർത്ഥം ?
ANS:- രത്നം
19
"ഇങ്ങനെയൊരു മഹാൻ രക്തവും മാംസവുമുള്ള മനുഷ്യനായി ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് വരും തലമുറ വിശ്വസിക്കുന്ന കാര്യം സംശയമാണ്." മഹാത്മാഗാന്ധിയെപ്പറ്റി ഇങ്ങനെ പറഞ്ഞതാരാണ്?
ANS:- ആൽബർട്ട് ഐൻസ്റ്റീൻ
20
കേരളത്തിന്റെ സംസ്ഥാന മത്സ്യം?
ANS:- കരിമീൻ
21
ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി എന്നറിയപ്പെടുന്നതാര്?
ANS:- ജവഹർലാൽ നെഹ്‌റു
22
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷനായ മലയാളി ആരാണ്?
ANS:- ചേറ്റൂർ ശങ്കരൻ നായർ
23
ഭയത്തിന്റെയും വെറുപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് നെഹ്രുവിനെപ്പറ്റി പറഞ്ഞതാര്?
ANS:- വിൻസ്റ്റൺ ചർച്ചിൽ
24
ഭാരതത്തിന്റെ ദേശീയ പ്രസ്ഥാനങ്ങൾക്ക് ഊർജ്ജം പകർന്ന 'വരിക വരിക സഹജരെ....' എന്ന് തുടങ്ങുന്ന വരികൾ രചിച്ചത് ആരാണ്?
ANS:- അംശി നാരായണപിള്ള
25
കഥക്ക് ഏത് സംസ്ഥാനത്തിന്റെ കലാരൂപമാണ്?
ANS:- ഉത്തർപ്രദേശ്
Swadesh Quiz 2023, Swadesh Quiz Questions, Swadesh Quiz Questions and Answers, KPSTA Swadesh Quiz, KPSTA Swadesh Quiz Questions, KPSTA Swadesh Quiz Question and Answers, Swadesh Mega Quiz Questions, Swadesh Mega Quiz LP, Swadesh Mega Quiz Questions LP

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !