ബാക്കിയെന്തുണ്ട്

RELATED POSTS

പന്ത്രണ്ടാനകളൊന്നിച്ചൊരുവഴി
പോയൊരുനേരത്ത്
അതിലൊരു കൊമ്പൻ
വഴിതെറ്റീട്ടങ്ങോടിയകന്നല്ലോ
പിന്നെയുമങ്ങനെ മുന്നോട്ടാഞ്ഞു
നടക്കും നേരത്ത്
രണ്ടാളവരിൽനിന്നു പിരിഞ്ഞു
മണ്ടീ വേഗത്തിൽ
മടികൂടാതവർവീണ്ടും പോയിത്തെല്ലു കഴിഞ്ഞപ്പോൾ
അവരിൽ നിന്നൊരു നാലു കുറുമ്പർ എങ്ങോ പോയല്ലോ
പലവഴി പോയവർ പോകട്ടേ
പറയൂ ആനകളിനിയെത്ര?
✍✍✍✍✍✍✍
ഹരീഷ് ആർ നമ്പൂതിരിപ്പാട്

KuttikkavithakalPost A Comment:

0 comments: