ആനക്കുട്ടനു സ്കൂളിൽ പോകാൻ മടിയാണെെന്നെന്നും
അമ്മ പറഞ്ഞു സ്കൂളിൽ പോയാൽ
രണ്ടു പഴക്കുല ഞാൻ നൽകാം
അച്ഛൻ ചൊല്ലീ കുട്ടിക്കൊമ്പാ
ഞാനൊരുകെട്ടു
കരിമ്പുതരാം
ചേട്ടച്ചാരോ ശർക്കര കാട്ടി
കുട്ടനെയൊന്നു കൊതിപ്പിച്ചു
മടിയച്ചാരാണെങ്കിലുമവനുടെ കൊതി മൂലം പാവം
മടിയതുമാറ്റി മണ്ടീ വേഗം
കളരിയിലേക്കയ്യാ
കൊതിയച്ചാരുടെയോട്ടം കണ്ടവർ
ചിരിയോ ചിരിയായി
രചന ഹരീഷ് ആർ നമ്പൂതിരിപ്പാട്