ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
ആറ് എന്ന സംഖ്യ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇന്ന് സാർ ക്‌ളാസിൽ കാണിച്ചു തന്നത്.
1. ആറ് എന്ന നമ്പർ ഉറപ്പിക്കുന്നതിനുള്ള ഒരു പാട്ട് കേൾക്കാം https://lpsahelper.blogspot.com/2020/07/number-6.html
2. നിങ്ങളുടെ ബുക്കിൽ ആറ് വരകൾ കൊണ്ട് ഒരു വീട് വരയ്‌ക്കൂ.
(Draw the picture of a house with 6 lines)
3. ആറ് ചതുരങ്ങൾ വരച്ചു അവയ്ക്ക് ആറ് നിറങ്ങൾ കൊടുത്ത് അടിയിൽ ആറ് എന്ന് എഴുതൂ. (Draw six squares, give them six colors and write six at the bottom.)
4. ഏതെങ്കിലും വസ്തുവിന്റെ ആറ് ചിത്രങ്ങൾ കണക്ക് ബുക്കിൽ ഒട്ടിച്ചു അടിയിൽ ആറ് എന്ന് എഴുതൂ. (Paste six pictures of any object in the maths notebook and write six at the bottom.)
വിവിധ സ്കൂളുകളും അധ്യാപക കൂട്ടായിമകളും രൂപീകരിച്ച PDF Work Sheets ലഭ്യമാകുന്ന മുറയ്‌ക്ക് താഴെ ലഭ്യമാക്കുന്നതാണ്..