ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
ഇന്ന് ടീച്ചർ പറഞ്ഞ കഥ ഓർക്കുന്നുണ്ടോ?
1. ഏത് രാജ്യത്തെ രാജാവിന്റെയും രാജകുമാരിയുടെയും കഥയാണ് ടീച്ചർ പറഞ്ഞത്?
ധർമ്മപുരം
2. രാജാവിന്റെ പേര് എന്തായിരുന്നു?
ദേവസിംഹൻ
3. രാജകുമാരിയുടെ പേര് എന്തായിരുന്നു?
ദേവബാല
4. രാജാവിന്റെ ഏത് സ്വഭാവമാണ് രാജകുമാരിക്ക് ഇഷ്ടമില്ലാതിരുന്നത്?
ദുരാഗ്രഹം അമിതമായ ധനമോഹവും
5. ആരാണ് നാട്ടിൽ എത്തിയത്?
ദിവ്യനായ സന്യാസി
6. ആരുടെ സഹായമാണ് രാജകുമാരി രാജാവിന്റെ സ്വഭാവം നന്നാക്കുവാൻ വേണ്ടി തേടിയത്?
ദിവ്യനായ സന്യാസിയുടെ
7. രാജകുമാരിക്ക് എന്താണ് സംഭവിച്ചത്?
ദീനം വന്നതായി അഭിനയിച്ചു
8. രാജകുമാരിയുടെ ദീനം മാറാൻ രാജാവ് ആരെയാണ്കൊട്ടാരത്തിലേക്ക് വിളിപ്പിച്ചത്?
വൈദ്യന്മാരെ
9. രാജാവ് ദിവ്യനായ സന്യാസിയെ കാണാൻ എങ്ങനെയാണ് പോയത്?
രഥത്തിൽ
10. രാജാവിനോട് എന്ത് നൽകാനാണ് ദിവ്യൻ പറഞ്ഞത്?
ഔഷധം
11. കഷ്ടപ്പെട്ട ജനങ്ങൾക്ക് എന്ത് ചെയ്യണമെന്നാണ് ദിവ്യൻ പറഞ്ഞത്?
ദാനധർമ്മങ്ങൾ
കഥ സ്വന്തമായി എഴുതിനോക്കിയാലോ?
ത,ധ,ദ, ന വരുന്ന വാക്കുകൾ കണ്ടെത്തി പദശേഖരണ ബുക്കിൽ എഴുതൂ...
വിവിധ സ്കൂളുകളും അധ്യാപക കൂട്ടായിമകളും രൂപീകരിച്ച PDF Work Sheets ലഭ്യമാകുന്ന മുറയ്‌ക്ക് താഴെ ലഭ്യമാക്കുന്നതാണ്..