സൂര്യനൊന്ന് ചന്ദ്രനൊന്ന് .....
August 09, 2021
0
ഭൂമിയൊന്ന് കൂട്ടരേ
കണ്ണുരണ്ട് കാത് രണ്ടു
കൈകൾ രണ്ടു കൂട്ടരേ..
തേങ്ങയ്‌ക്കുണ്ട് മൂന്ന് കണ്ണ്
എണ്ണിക്കൊൾക കൂട്ടരേ...
പട്ടികൾക്കും പൂച്ചകൾക്കും
നാല് കാല് കൂട്ടരേ
ഒറ്റകൈയിൽ അഞ്ചുവിരൽ
എണ്ണികൊൾക കൂട്ടരേ
ഈച്ചകൾക്കും പാറ്റകൾക്കും
ആറുകാല് കൂട്ടരേ..
ചേലെഴുന്ന മാരിവില്ലിൻ
ഏഴുനിറം കൂട്ടരേ...
Tags: