മുകളിൽ കാണുന്ന ചിത്രത്തിലെ എട്ടുകാലിക്ക് എത്ര കാലുകളാണ് ഉള്ളത്?
എട്ട് / Eight
എട്ട് ഉപയോഗിച്ച് ഒരു ഈച്ചയെ വരച്ചാലോ? താഴെയുള്ള ചിത്രത്തിന്റെ സഹായത്തോടെ ഈച്ചയെ വരച്ചു പൂർത്തിയാക്കൂ..
എട്ടുകാലിച്ചേട്ടനുണ്ട്
എട്ടുകാല് കൂട്ടരെ
കട്ടുറുമ്പിൻ കൂട്ടിലുണ്ടേ
എട്ടുറുമ്പ് കൂട്ടരെ
കാട്ടിലുള്ള കൂട്ടിലുണ്ട്
എട്ടു മുട്ട കൂട്ടരെ
കുട്ടികൾ തൻ കൈയിലുണ്ട്
എട്ടു പട്ടം കൂട്ടരെ
എട്ടുമായി ബന്ധപ്പെട്ട പാട്ട് കേൾക്കാം പഠിക്കാം..