നമ്മുടെ വീടുകളിലെ നിത്യ സാന്നിധ്യമായ കുരുമുളക് 'സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. നിരവധി ഔഷധ മൂല്യങ്ങൾ ഉള്ള ഇതിന് ദഹനരസഗ്രന്ഥികളെ ഉദ്ദീപിപ്പിക്കുവാനും അണുക്കളെയും മറ്റും നശിപ്പിക്കുവാനും കഴിയും. ഇവയുടെ ഫലങ്ങൾ ഉരുണ്ടതും ആദ്യം നല്ല പച്ചനിറവും പകമാവുമ്പോൾ ചുവപ്പു നിറമാകുന്നതുമാണ്. വളരെയധികം തീഷ്‌ണ വീര്യമുള്ള കുരുമുളകിന് വൈറസ് ബാധകളെ തടയാൻ പ്രത്യേകമായ കഴിവുണ്ട്. കറുത്തപൊന്ന് മസാലകളുടെ രാജാവ് എന്നും അറിയപ്പെടുന്ന കുരുമുളക് വൈറൽ പനി, ചുമ, മുതലായ രോഗങ്ങൾക്ക് ഫലപ്രദമായ മരുന്നുകൂടിയാണ്.