വിദേശികളെ ഭാരതത്തിലേക്ക് ആകർഷിച്ച സുഗന്ധ ദ്രവ്യങ്ങളിൽ പ്രമുഖ സ്ഥാനമാണ് ഇഞ്ചിയ്‌ക്കുള്ളത്. ഇവ നടുന്ന സമയത്ത് ചെറിയ തോതിലും വളരുമ്പോൾ നന്നായും മഴ കിട്ടിയാൽ വിളവ് കൂടും. മണ്ണിന് മുകളിലുള്ള സസ്യഭാഗം ആണ്ടുതോറും നശിക്കുമെങ്കിലും അടിയിലുള്ള ഭൂഖണ്ഡം വളർന്നുകൊണ്ടിരിക്കും. ഇലയുടെ അഗ്രഭാഗം കൂർത്തതും മുകൾ ഭാഗം മൃദുവുമാണ്. പൂക്കൾ പച്ചകലർന്ന മഞ്ഞ നിറമുള്ളവയാണ്. ഭൂകാണ്ഡം മുറിച്ചു നട്ടാണ് കൃഷി ചെയ്യുന്നത്. ഇഞ്ചി ഉണക്കിയാണ് ചുക്ക് ഉണ്ടാക്കിയെടുക്കുന്നത്. കറികൾക്കും മറ്റും രുചി കൂട്ടാൻ മാത്രമല്ല ദഹനസംബന്ധിയായ അസുഖങ്ങൾക്കും ചെവിവേദന, ചുമ മുതലായവയ്‌ക്കും ഇഞ്ചി വളരെ നല്ലതാണ്.
ഇഞ്ചിക്കൊണ്ട് മിട്ടായി, അച്ചാർ, ഇഞ്ചിക്കറി, ഇഞ്ചിത്തൈര് എന്നിവ ഉണ്ടാക്കുന്നു.
Post A Comment:
0 comments: