ഭക്ഷ്യവസ്തുക്കൾക്കു സ്വാദും സുഗന്ധവും പ്രദാനം ചെയ്യുന്ന സത്ത് അടങ്ങിയ കായ്കൾക്കുവേണ്ടിയാണ് പ്രധാനമായും വാനില കൃഷി ചെയ്യുന്നത്. ഓർക്കിഡ് കുടുംബ(മരവാഴയുടെ കുടുംബ)ത്തിലെ ഒരു വള്ളിച്ചെടിയായ വാനില ഒരു കാർഷികവിളയാണ്. ജന്മദേശം മെക്സിക്കോയാണ്. ഉഷ്ണമേഖലാ പ്രദേശത്ത് നന്നായി വളരും. വാനിലയുടെ തണ്ട് നട്ടാണ് പുതിയ ചെടി ഉണ്ടാക്കുന്നത്. നല്ല ആദായം കിട്ടുന്നതിന ഒരു സുഗന്ധ വിളയാണ് ഇത്. ഇതിന്റെ പരാഗണത്തിന് സഹായിക്കുന്ന പ്രാണികൾ നമ്മുടെ നാട്ടിൽ ഇല്ലാത്തതിനാൽ വാനിലയില്‍ സ്വയമേ പരാഗണം നടക്കില്ല. ഓരോ പൂവ് വീതം നമ്മൾ (മനുഷ്യർ) കൃത്രിമ പരാഗണം നടത്തിക്കൊടുത്താൽ മാത്രമേ ചെടി പൂക്കൂ..