നിത്യചൈതന്യയതി

RELATED POSTS

1924 നവംബർ 2 ആം തിയതി പത്തനംതിട്ട ജില്ലയിലെ മുറിഞ്ഞ കല്ലിൽ (വകയാർ) ജനനം. പിതാവ് പന്തളം രാഘവപ്പണിക്കർ കവിയും അദ്ധ്യാപകനുമായിരുന്നു. ജയചന്ദ്ര പണിക്കർ എന്നായിരുന്നു ആദ്യകാല പേര്. കോളേജ് അധ്യാപകനായിരുന്നു. ഭൗതികം, അധ്യാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം. തുടങ്ങി ഒട്ടേറെ വിഷയങ്ങൾ അദ്ദേഹം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. മതങ്ങൾക്ക് അതീതമായ ആത്മീയതയിലും ശ്രീനാരായണ ദർശനത്തിലും അഗാധമായ അറിവുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യയതി. സന്യാസം സ്വീകരിച്ചപ്പോൾ പേര് നിത്യചൈതന്യയതി എന്നാക്കി.നമലയാളത്തിൽ 120 പുസ്തകങ്ങളും ഇംഗ്ളീഷിൽ 80 പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നളിനി എന്ന കാവ്യശില്പം എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. 1999 മെയ് 14-ന് അന്തരിച്ചു.
പ്രധാന കൃതികൾ
 • ഭഗവദ് ഗീത, മഹർഷി വ്യാസന്റെ ഒരു നിശ്ശബ്ദ പ്രാർത്ഥന.
 • ബൃഹദാരണ്യകോപനിഷദ്.
 • ഏകലോകാനുഭവം
 • പ്രേമവും അർപ്പണവും
 • ദർശനമാലയുടെ മനശാസ്ത്രം.
 • പ്രേമവും അനുഗ്രഹങ്ങളും.
 • ഭാരതീയ മനശാസ്ത്രത്തിന് ഒരു ആമുഖം.
 • ഭാരതീയ മനശാസ്ത്രം.
 • യതിചരിതം(ആത്മകഥ)
 • സ്നേഹസംവാദം
 • മരണം എന്ന വാതിലിനപ്പുറം
 • വിശുദ്ധ ഖുർആന് ഹൃദയാജ്ഞലി
 • ലാവണ്യനുഭവവും സൌന്ദര്യനുഭുതിയും
 • നളിനി എന്ന കാവ്യശില്പം
 • ഭഗവദ്ഗീത സാദ്ധ്യായം
 • സിമോൺ ഡി ബുവ അവരുടെ കഥ പറയുന്നു.
 • യാത്ര
 • പ്രശ്നോത്തരങ്ങൾ
 • സൗന്ദര്യം അനുഭവം അനുഭൂതി
 • കലയുടെ മനശ്ശാസ്ത്രം
 • ഊർജ്ജതാണ്ഡവം
 • നെരൂദയുടെ ഓർമ്മക്കുറിപ്പുകൾ
 • പരിവർത്തനോന്മുഖ വിദ്യാഭ്യാസം
 • യതിയുടെ സൗമ്യ സങ്കൽപ്പങ്ങൾ
 • തുമ്പപ്പൂ മുതൽ സൂര്യൻ വരെ

MAL4 U1

കവിപരിചയംPost A Comment:

0 comments: