നമ്മുടെ മുറ്റത്തും പറമ്പിലുമൊക്കെ കാണപ്പെടുന്ന ഒരു ചെറിയ പക്ഷിയാണ് മൈന. മാടത്ത എന്നും ഇതിന് പേരുണ്ട്. മിക്കവാറും ഇണകളായാണ് മൈനകളാണ് കാണുക. ഇവയുടെ കൊക്കും കാലും മഞ്ഞ നിറത്തിലാണ് കാണുക. കൃത്യമായ പരിശീലനം നൽകിയാൽ മനുഷ്യരെപ്പോലെ സംസാരിക്കാൻ ഇവയ്ക്ക് കഴിയും. മാളത്തിൽ മുട്ടയിടുന്ന ഇവയുടെ മുട്ട നീലനിറത്തിലാണ് കാണുന്നത്. ഒരു കൂട്ടിൽ നാല് മുട്ടകൾ വരെ കാണാറുണ്ട്. മിശ്ര ഭുക്കുകളായ ഇവയുടെ പ്രധാന ആഹാരം പ്രാണികളും പഴങ്ങളുമാണ്.
കൃഷിയിടങ്ങളിൽ കീടങ്ങളെ നിയന്ത്രിക്കുന്നതിൽ നല്ലൊരു പങ്ക് ഇവയ്‌ക്കുണ്ട്. ചാണകക്കിളി, കാവളംകിളി, ചിത്തിരക്കിളി, ഉണ്ണിയത്തി, എന്നീ പേരുകളിലും മൈന അറിയപ്പെടുന്നു.