വെണ്ണക്കണ്ണൻ - ചൊല്ലി രസിക്കാം

RELATED POSTS

മാതൃസ്നേഹത്തിന്റെ സുന്ദരമായ ഒരു ആവിഷ്കാരമാണ് ഇടശ്ശേരിയുടെ പൂതപ്പാട്ട്. തന്റെ പ്രിയപ്പെട്ട മകനെ തട്ടിയെടുത്ത പൂതത്തിന്റെ പക്കൽ നിന്നും സ്നേഹത്തിന്റെ ശക്തികൊണ്ട് മാത്രം അവനെ തിരിച്ചുവാങ്ങുന്നു കവിതയിലെ നങ്ങേലി എന്ന അമ്മ. 
ആറ്റിൻവക്കത്തെ മാളികവീട്ടില 
ന്നാറ്റുനോറ്റിട്ടൊരുണ്ണി പിറന്നു. 
ഉണ്ണിക്കരയിലെക്കിങ്ങിണി പൊന്നുകൊ-
ണ്ടുണ്ണിയ്‌ക്കു കാതിൽ കുടക്കടുക്കന്‍. 
പാപ്പ കൊടുക്കുന്നു പാലു കൊടുക്കുന്നു 
പാവ കൊടുക്കുന്നു നങ്ങേലി. 
കാച്ചിയ മോരൊഴിച്ചൊപ്പിവടിച്ചിട്ടു 
മാനത്തമ്പിളിമാമനെക്കാട്ടീട്ട് 
കാക്കേ പൂച്ചേ പാട്ടുകൾ പാടീട്ട് 
മാമു കൊടുക്കുന്നു നങ്ങേലി. 
താഴെ വെച്ചാലുറുമ്പരിച്ചാലോ 
തലയിൽ വെച്ചാൽ പേനരിച്ചാലോ 
തങ്കക്കുടത്തിനെത്താലോലം പാടീട്ടു 
തങ്കക്കട്ടിലിൽപ്പട്ടുവിരിച്ചിട്ടു
തണുതണെപ്പൂന്തുട തട്ടിയുറക്കീട്ടു 
ചാഞ്ഞു മയങ്ങുന്നു നങ്ങേലി.

MAL4 U1



Post A Comment:

0 comments: