പാഠഭാഗം വായിച്ചതിനുശേഷം കണ്ടെത്തേണ്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
കുട്ടൻ ക്ഷുഭിതനായതെന്തുകൊണ്ട്?
കുട്ടനും ലൈലയും മുറ്റത്തിരുന്നു കളിച്ചുകൊണ്ടിരിക്കുമ്പോൾ അരികിൽ ഒരു മൈന വന്നിരുന്നു. കുട്ടൻ അതിനെ പിടിക്കാനായി ചെന്നു. കുട്ടനെപറ്റിച്ചു അത് പറന്നുപോയി മാവിൻകൊമ്പിൽ ഇരുന്നു. അതുകണ്ടാണ് കുട്ടൻ ക്ഷുഭിതനായത്.
ലൈലയ്‌ക്കും കുട്ടനും അമ്മ പകർന്നുകൊടുത്ത പാഠമെന്തായിരുന്നു?
ഒരു തരത്തിലുള്ള പീഢയെറുമ്പിനും വരുത്തരുതെന്ന് (ഒരു ഉപദ്രവവവും ഒരു ജീവിക്കും വരുത്തരുതെന്നാണ്) അമ്മ കുട്ടനും ലൈലയ്‌ക്കും പകർന്നുകൊടുത്ത പാഠം.
മൈനയുടെ പാട്ടുകേട്ട് മരത്തിനുണ്ടായ മാറ്റമെന്താണ്?
മൈനയുടെ മധുരമായ പാട്ട് കേട്ടപ്പോൾ അതിൽ ഉണങ്ങിയതും മുരടിച്ചതുമായ ഇലകളെല്ലാം പൊഴിഞ്ഞു താഴെ വീണു. അതിന് പകരം പട്ടുപോലെ മൃദുവായ തളിരിലകൾ കൊമ്പുകളിൽ നിറഞ്ഞു. മാത്രമല്ല കൊമ്പിന്റെ അറ്റത്തെല്ലാം പൂങ്കുലകൾ ഉണ്ടായി.
മൈന മനുഷ്യശബ്ദത്തിൽ പാടിയ പാട്ടേത്?
സ്‌നേഹത്തിൽനിന്നുദിക്കുന്നൂ-ലോകം
സ്‌നേഹത്താൽ വൃദ്ധിതേടുന്നു,
സ്‌നേഹം താൻ ശക്തി ജഗത്തിൽ-സ്വയം
സ്‌നേഹംതാനാനന്ദമാർക്കും;
സ്‌നേഹംതാൻ ജീവിതം ശ്രീമൻ,-സ്‌നേഹ
വ്യാഹതി തന്നെ മരണം!!