01. 'ചേട്ടാ ഇത് വെറുമൊരു മൈനയല്ല.' എന്തുകൊണ്ടായിരിക്കാം ലൈല ഇങ്ങനെ പറഞ്ഞത്?
ലൈലയുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന ഉണങ്ങി മുരടിച്ച ഇലകളുള്ള മാവിൽ കൊമ്പിൽ പാട്ടുപാടി മൈന വന്നിരുന്നു. അപ്പോൾത്തന്നെ പഴയ ഇലകളെല്ലാം കൊഴിഞ്ഞു പുതിയ ഇലകളും പൂക്കളും മാവിലാകെ നിറഞ്ഞു. ഇതു കണ്ടാണ് അത് വെറുമൊരു മൈനയല്ല എന്ന് ലൈല പറഞ്ഞത്.
02. മൈനയുടെ പാട്ട് കുട്ടികൾ ഏറ്റുപാടിയപ്പോൾ ചുറ്റുപാടിനുണ്ടായ മാറ്റങ്ങൾ എന്തെല്ലാമാണ്?
മൈനയുടെ പാട്ട് കുട്ടികൾ ഏറ്റുപാടി. അവർ എവിടെയെല്ലാം നിന്ന് ആ പാട്ട് പാടിയോ അവിടെയെല്ലാം മണവും തേനും ഭംഗിയുമുള്ള പൂക്കൾ ഓരോ ചെടികളിലും ഉണ്ടായി.