കവിപരിചയം - സുഗതകുമാരി

Mash
0
സുഗതകുമാരി 
മലയാളത്തിലെ പ്രശസ്‌ത കാവയത്രിയാണ് സുഗതകുമാരി. കാല്പനിക ഭാവഗീതങ്ങളാണ് കവിതകളിൽ ഏറെയും ഉൾക്കൊള്ളുന്നത്. 1934 ജനുവരി 22-ന് തിരുവനന്തപുരത്ത് ജനിച്ചു. 
അച്ഛൻ :- ബോധേശ്വരൻ (പ്രശസ്ത കവി)
മാതാവ് :- വി.കെ.കാർത്ത്യായനിയമ്മ. 
ഭർത്താവ്:- പരേതനായ ഡോ. കെ. വേലായുധൻ നായർ. 
മകൾ: ലക്ഷ്മി 
സഹോദരി :- ഹൃദയകുമാരി(അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധ)
തിരുവനന്തപുരത്തെ ജവഹർ ബാലഭവൻ മേധാവിയായി സേവനമനുഷ്ഠിച്ചീട്ടുണ്ട്. സംസ്ഥാന വനിതാകമ്മീഷൻ ചെയർമാൻ പദവിയും വഹിച്ചീട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി പ്രധാന പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരി ധാരാളം സംഭാവനകൾനൽകി. 'പ്രകൃതി സംരക്ഷണ സമിതിയുടെ' സ്ഥാപക സെക്രെട്ടറി എന്ന സ്ഥാനവും അലങ്കരിച്ചിരുന്നു. നിലവിൽ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററാണ്. 

പ്രധാന കൃതികൾ 
മുത്തുച്ചിപ്പി  , പാതിരാപ്പൂക്കൾ  , പാവം മാനവഹൃദയം , ഇരുൾ ചിറകുകൾ , രാത്രിമഴ , അമ്പലമണി,  കുറിഞ്ഞിപ്പൂക്കൾ  , തുലാവർഷപ്പച്ച  , രാധയെവിടെ  ,കൃഷ്ണകവിതകൾ,  ദേവദാസി ,വാഴത്തേൻ ,മലമുകളിലിരിക്കെ ,സൈലന്റ് വാലി (നിശ്ശബ്ദ വനം) ,വായാടിക്കിളി, 


നേടിയ പുരസ്‌കാരങ്ങൾ 
കേരള സാഹിത്യ അക്കാദമി പുരസ്കാരം  (പാതിരപ്പൂക്കൾ) , കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (രാത്രിമഴ),  ഓടക്കുഴൽ പുരസ്കാരം (അമ്പലമണി), വയലാർ അവാർഡ് (അമ്പലമണി), ലളിതാംബിക അന്തർജ്ജനം അവാർഡ് , വള്ളത്തോൾ അവാർഡ് , കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് , ബാലാമണിയമ്മ അവാർഡ് , പത്മശ്രീ പുരസ്കാരം , പ്രകൃതിസംരക്ഷണ യത്നങ്ങൾക്കുള്ള ഇന്ത്യാഗവണ്മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്, സാമൂഹിക സേവനത്തിനുള്ള ജെംസെർവ് അവാർഡ് , എഴുത്തച്ഛൻ പുരസ്കാരം,  സരസ്വതി സമ്മാൻ (മണലെഴുത്ത്)

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !