ഏലം (Cardamum)

RELATED POSTS

തണുപ്പും ഈർപ്പവും തണലുമുള്ള പശ്ചിമഘട്ട മലകളിലാണ് ഏലം നന്നായി വളരുന്നത്. കസ്തൂരിമഞ്ഞൾ, ഇഞ്ചി, കൂവ എന്നിവയുടെ കുടുംബത്തിലെ അംഗമായ ഏലം രണ്ട് ഇനം ഉണ്ട്. ചെറുതും വലുതും. ഇതിൽ ചെറിയ ഏലത്തോടാണ് എല്ലാവർക്കും പ്രിയം. ഏലം ചെടിയുടെ ചുവടുഭാഗത്താണ് കായ ഉണ്ടാകുന്നത്. ഒരു ചെടി ഇരുപത് വർഷം വരെ വിളവ് നൽകാറുണ്ട്. ശേഖരിക്കുന്ന കായ്‌കൾ ചൂട് കടത്തിവിടുന്ന പ്രത്യേക ഉണക്കുമുറികളിൽ ഇട്ട് ഉണ്ടാക്കുന്നു. ഏലക്കായ് ഭക്ഷണ സാധനങ്ങൾക്ക് രുചിയും മണവും നൽകാൻ മാത്രമല്ല ഔഷധനിർമ്മാണത്തിനും ഉപയോഗിക്കുന്നു.
ശാസ്ത്രീയ നാമം :- Elettaria Cardamomum

SpicesPost A Comment:

0 comments: