ഭക്ഷണപദാർത്ഥങ്ങളിൽ ധാരാളം ചേർക്കുന്ന മഞ്ഞൾ രോഗാണുക്കളെ നശിപ്പിക്കാൻ കഴിവുള്ളതുകൊണ്ട് മരുന്നായും ഉപയോഗിക്കുന്നു. ചൂടും ഈർപ്പവും നീർവാർച്ചയുമുള്ള മണ്ണിൽ മഞ്ഞൾ സമൃദ്ധമായി വളരും. മണ്ണിൽ
നിന്നും ഒരു മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ ഇലകൾക്ക് മഞ്ഞ കലർന്ന പച്ചനിറമാണ് ഉള്ളത്. കുർക്കുമിൻ എന്ന വർണ്ണവസ്തുവാണ് മഞ്ഞളിന് നിറം നൽകുന്നത്. ഭക്ഷ്യ വിഷാംശങ്ങൾക്കെതിരായ ശക്തിയും ബാക്ടീരിയയെ പ്രതിരോധിക്കാനുള്ള കഴിവും മഞ്ഞളിന് ഉണ്ട്. ഇത് കാരണം മഞ്ഞൾ മേടിക്കാൻ ആവശ്യക്കാർ ഏറെയാണ്. പച്ചമഞ്ഞൾ പുഴുങ്ങി എടുത്ത ശേഷം ഉണക്കി സൂക്ഷിക്കുന്നു.