വയലും വനവും എന്ന പാഠഭാഗത്ത് നേടേണ്ട പഠനനേട്ടങ്ങൾ
- ജീവികളെ കരയിൽ ജീവിക്കുന്നവ, ജലത്തിൽ ജീവിക്കുന്നവ, കരയിലും ജലത്തിലും ജീവിക്കുന്നവ എന്നിങ്ങനെ പട്ടികപ്പെടുത്തുന്നു.
- ജലജീവികളുടെ ശാരീരിക സവിശേഷതകൾ ജലജീവിതത്തിന് എങ്ങനെ അനുയോജ്യമാണ് എന്ന് കണ്ടെത്തി വിശദീകരിക്കുന്നു.
- കരയിലും ജലത്തിലും ജീവിക്കുന്ന ജീവികളെ പട്ടികപ്പെടുത്തുന്നു.
- ജീവികളുടെ പരസ്പരബന്ധം കണ്ടെത്തി പ്രസ്താവിക്കുന്നു.
- ജീവനുള്ള ഘടകങ്ങളും ജീവനില്ലാത്ത ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഉദാഹരണം സഹിതം വിശദീകരിക്കുന്നു.
- തന്റെ പ്രദേശത്തെ ആവാസ വ്യവസ്ഥകളെ കണ്ടെത്തുന്നു.
- വനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു വിശദീകരിക്കുന്നു.
- സ്വാഭാവിക വാസസ്ഥലങ്ങൾ തകർക്കുന്ന മനുഷ്യന്റെ ഇടപെടലുകൾ കണ്ടെത്തി പ്രസ്താവിക്കുന്നു.
- പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.