പൂങ്കുയിലേ വാ ...

RELATED POSTS

ഒന്നേ ഒന്നേ ഒന്നേ വാ
ഒന്നാം കൂട്ടിലെ പൂങ്കുയിലേ
രണ്ടേ രണ്ടേ രണ്ടേ വാ
കുണ്ടാമണ്ടികൾ കാട്ടീടാം
മൂന്നേ മൂന്നേ മൂന്നേ വാ
മൂളിപ്പാട്ടുകൾ പാടീടാം
നാലേ നാലേ നാലേ വാ
പാലും പഴവും തന്നീടാം
അഞ്ചേ  അഞ്ചേ അഞ്ചേ വാ
മഞ്ചാടിക്കുരുമാല തരാം
ആറേ ആറേ ആറേ വാ
ആനപ്പുറത്തു കയറ്റീടാം
ഏഴേ ഏഴേ ഏഴേ വാ
ഏഴഴകുള്ളൊരു പൂവു തരാം
എട്ടേ എട്ടേ എട്ടേ വാ
കുട്ടത്തി പ്രാവിന്റെ മുട്ട തരാം
ഒമ്പതേ ഒമ്പതേ ഒമ്പതേ വാ
കുമ്പ നിറച്ചും ചോറു തരാം
പത്തേ പത്തേ പത്തേ വാ
മത്തങ്ങാക്കറി വച്ചു തരാം

Kuttikkavithakal

ഗണിത ഗാനം



Post A Comment:

0 comments: