1. താളമേളങ്ങൾ എന്ന പദം മാറ്റി എഴുതിയാൽ .....
(A) താളത്തിലുള്ള മേളം
(B) താളത്തിന്റെ മേളം
(C) താളത്തോടുകൂടിയ മേളം
(D) താളവും മേളവും
Answer :- താളവും മേളവും
2. മിഠായിപ്പൊതി എന്ന പുസ്തകം രചിച്ചതാര്?
(A) ഒ.എൻ.വി
(B) സുമംഗല
(C) എൻ.വി.കൃഷ്ണവാര്യർ
(D) കുഞ്ഞുണ്ണി മാഷ്
Answer :- സുമംഗല
3. ഒരു ചെടിയും നട്ടുവളർത്തീ;
ലോണപ്പൂവെങ്ങനെ നുള്ളാൻ?
ഒരു വയലും പൂട്ടി വിതച്ചീ;
ലോണച്ചോറെങ്ങനെയുണ്ണാൻ? ഈ വരികൾ രചിച്ചതാരാണ്?
(A) എൻ.വി.കൃഷ്ണവാര്യർ
(B) ഒ.എൻ.വി.കുറുപ്പ്
(C) ബാലചന്ദ്രൻ ചുള്ളിക്കാട്
(D) പി.മധുസൂദനൻ നായർ
Answer :- എൻ.വി.കൃഷ്ണവാര്യർ
4. അധ്വാനിക്കാതെ സുഖിമാന്മാരായിരുന്ന ആളുകളെ സൂചിപ്പിക്കുന്ന ചൊല്ല് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
(A) മടിയൻ മല ചുമക്കും
(B) കന്നിനെ കയം കാണിക്കരുത്
(C) കയ്യാടിയാലെ വായാടൂ
(D) പത്തായം പെറും ചക്കി കുത്തും അമ്മ വെയ്ക്കും ഉണ്ണി ഉണ്ണും
Answer :- പത്തായം പെറും ചക്കി കുത്തും അമ്മ വെയ്ക്കും ഉണ്ണി ഉണ്ണും
5. അക്ഷരമാലാക്രമത്തിൽ എഴുതിയ കൂട്ടം ഏത്?
(A) ആനന്ദം, കാനനം, ഖഗം, വികൃതി
(B) കരടി, കീചകൻ, ആമോദം, സന്തോഷം
(C) ഖേദം, ഖിന്നത, ഖഗം, ഘടികാരം
(D) അനുസ്മരണ, അമല , ആകാശം, അതിര്
Answer :- ആനന്ദം, കാനനം, ഖഗം, വികൃതി