കൂ കൂ കൂ തീവണ്ടി
കൂകിപ്പായും തീവണ്ടി
കൽക്കരിത്തിനും തീവണ്ടി
വെള്ളം മോന്തും തീവണ്ടി
രാപ്പകലോടും തീവണ്ടി
തളർന്നു നിൽക്കും തീവണ്ടി
മണിയടി കേൾക്കും തീവണ്ടി
മടിയാത്തോടും തീവണ്ടി
വെയിലത്തോടും തീവണ്ടി
മഴയത്തോടും തീവണ്ടി
വേഗം പായും തീവണ്ടി
ഹ ഹ ഹ ഹ തീവണ്ടി