ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

കടങ്കഥ - പഴങ്ങൾ

Mashhari
0
വിവിധ ക്ലാസുകളിൽ പഴങ്ങളെ കുറിച്ചും പച്ചക്കറികളെ കുറിച്ചും പൂക്കളെ കുറിച്ചും പഠിക്കാനുണ്ട്. ഇവിടെ പഴങ്ങളുമായി ബന്ധപ്പെട്ട കടംകഥകൾ ഏതൊക്കെയാണെന്ന് അറിയാം.
കൈതച്ചക്ക

 • അടി ചെടി, നടു കായ, തല നെൽച്ചെടി
 • ചെടിയ്ക്കുമേൽ കായ, കായ് മേൽ ചെടി
 • മലയിലെ അമ്മയ്ക്ക് നെറുകയിൽ പൂവ്
 • മേലെല്ലാം മുള്ളുണ്ട്, മുള്ളൻപന്നിയല്ല, തലയിൽ പൂവുണ്ട്, പൂവൻകോഴിയല്ല, നാലുപുറവും മുള്ളുവേലിയുണ്ട്, കരോട്ടെ തൊടിയുമല്ല
ചക്ക / ചക്കച്ചുള/ ചക്കക്കുരു
 • അച്ഛൻ പരപരാ, അമ്മ മിനുമിനു, മകൾ മണി മണി
 • അമ്മ പിരുപിരുത്ത്, മകൾ മധുരക്കട്ട, മകളുടെ മകളൊരു കനകക്കട്ട
 • ഒരാൾ വീണാൽ ആയിരം വട്ടം
 • പെട്ടി പെട്ടി, മുള്ളുള്ള പെട്ടി, പെട്ടി തുറക്കുമ്പോൾ നാടാകെ നാറ്റം
 • മുള്ളുണ്ട്, മുരിക്കല്ല, വാലുണ്ട്, കുരങ്ങനല്ല, പാലുണ്ട്, പശുവല്ല
 • അകത്തറുത്താൽ പുറത്തറിയും
പപ്പായ
 • പച്ചപ്പലകക്കൊട്ടാരത്തിൽ പത്തും നൂറും കൊട്ടത്തേങ്ങ
പഴം / വാഴക്കുല
 • അമ്മ കല്ലിലും മുള്ളിലും മകൾ കല്ലാണപ്പന്തലിൽ
 • ആദ്യം പൊന്തിപ്പൊന്തി, പിന്നെ തൂങ്ങി തൂങ്ങി
മാങ്ങ
 • കത്തിപ്പോലെ ഇല, പന്തുപോലെ കായ
 • പച്ചപ്പച്ചക്കിളി, കൊമ്പിലിരിക്കും കിളി കൂകുമാട്ടേൻ കിളി
 • ആയിരം തത്തയ്ക്ക് ഒരൊറ്റ കൊക്ക്
 • മുറ്റത്തു നിൽക്കുന്ന മണികണ്ഠനാനയ്ക്ക് മുപ്പത്തിമൂന്നു മണിത്തുടൽ

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !