ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

വായനാദിനം ക്വിസ് - 1

Mashhari
0
1. ചെറുകാടിനെ ആത്മകഥയുടെ പേര്?
ജീവിതപാത
2. മലയാള ഭാഷയുടെ പിതാവ് ആര്?
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
3. ആദ്യമായി മലയാള അക്ഷരം അച്ചടിച്ച ഗ്രന്ഥം?
ഹോർത്തൂസ് മലബാറിക്കസ്
4. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ്?
തൃശ്ശൂർ
5. മലയാളത്തിലെ ആദ്യ വർത്തമാന പത്രം ഏത്?
രാജ്യസമാചാരം
6. മലയാളത്തിലെ ആദ്യ മഹാകാവ്യം ഏത്?
രാമചന്ദ്രവിലാസം
7. ലോകസഭാംഗമായിരുന്ന പ്രശസ്ത മലയാള നോവലിസ്റ്റ്?
എസ് കെ പൊറ്റക്കാട്
8. വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം ആരുടേതാണ് ഈ വരികൾ?
അക്കിത്തം അച്യുതൻ നമ്പൂതിരി
9. രാത്രിമഴ എന്ന കവിതാ സമാഹാരം ആരുടേതാണ്?
സുഗതകുമാരി
10. കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻറെ പുസ്തക വിൽപന ശാലകളുടെ പേരെന്ത്?
നാഷണൽ ബുക്ക് സ്റ്റാൾ
11. മഹാത്മാഗാന്ധി ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ്?
ഗുജറാത്തി
12. ആത്മകഥയ്ക്ക് ഒരാമുഖം ആരുടെ ആത്മകഥയാണ്?
ലളിതാംബിക അന്തർജ്ജനം
13. ആനന്ദ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?
പി സച്ചിദാനന്ദൻ
14. ആൾക്കൂട്ടത്തിൽ തനിയെ എന്ന കൃതിയുടെ രചയിതാവ്?
എം ടി വാസുദേവൻ നായർ
15. ഇതാ ഇവിടെ വരെ എന്ന കൃതിയുടെ രചയിതാവ്?
പി പത്മരാജൻ
16. ഉപ്പ് എന്ന കൃതിയുടെ രചയിതാവ്?
ഒ.എൻ.വി.കുറുപ്പ് 
17. ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?
പി സി കുട്ടികൃഷ്ണൻ
18. ഋതുക്കളുടെ കവി എന്നറിയപ്പെടുന്നത്?
ചെറുശ്ശേരി
19. ചിന്താവിഷ്ടയായ സീത എന്ന കൃതിയുടെ രചയിതാവ്?
കുമാരനാശാൻ
20. ചെറുകാട് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?
സി ഗോവിന്ദ പിഷാരടി
21. തോപ്പിൽ ഭാസി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?
ഭാസ്കരൻ പിള്ള
22. ദൈവത്തിന്റെ വികൃതികൾ എന്ന കൃതിയുടെ രചയിതാവ്?
എം മുകുന്ദൻ
23. നാളികേര പാകൻ എന്നറിയപ്പെടുന്നത്?
ഉള്ളൂർ
24. നിളയുടെ കവി എന്നറിയപ്പെടുന്നത്?
പി കുഞ്ഞിരാമൻ നായർ
25. പ്രേമലേഖനം എന്ന കൃതിയുടെ രചയിതാവ്?
വൈക്കം മുഹമ്മദ് ബഷീർ
26. കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട വ്യക്തി?
പി.എൻ.പണിക്കർ
27. വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും എന്ന് പറഞ്ഞതാര്?
കുഞ്ഞുണ്ണിമാഷ്
28. ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുസ്തകം വായിക്കുന്ന രീതി?
ഇ-വായന
29. ആൽക്കെമിസ്റ്റ് ആരുടെ കൃതിയാണ്?
പൗലോ കൊയ് ലോ
30. അച്ചടിയന്ത്രം കണ്ടു പിടിച്ചതാരാണ്?
ഗുട്ടൻബർഗ്

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !