എഴുത്തുശേഷി വികസിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Mashhari
2
1. അധ്യാപികയുടെ എഴുത്ത് കാണാൻ അവസരം നൽകണം
2. വൈവിധ്യമാർന്ന സന്ദർഭങ്ങൾ എഴുത്തിനായി നൽകേണ്ടതാണ്.ഇത് അർത്ഥപൂർണമായ അനുഭമായിരിക്കും.
3. ചിത്രങ്ങളിൽ നിന്ന് ആശയം കണ്ടെത്തി പദം, വാക്യങ്ങൾ എന്നിവ എഴുതുവാനവസരം
4. മാതൃക നോക്കി എഴുതുവാനവസരം
5. പാഠഭാഗത്തെ എഴുത്തവസരങ്ങൾ ഉപയോഗിച്ച് എഴുതൽ
6. ചിത്രങ്ങളെ/സ്വാനുഭവങ്ങളെ അടിസ്ഥാനമാക്കി സ്വതന്ത്രമായ എഴുത്തിനുള്ള അവസരം
7. മറ്റുള്ളവർ എഴുതിയത് വായിക്കാനവസരം നൽകൽ
8. കഥ ,പാട്ട് സംഭാഷണം തുടങ്ങിയ പല നടന രൂപങ്ങൾ എഴുതിയത് പരിചയപ്പെടാനവസരം - സ്വന്തമായി എഴുതാനവസരം നൽകിക്കൊണ്ട്
9. വായനയിലൂടെ നേടിയ ആശയം എഴുതി പ്രകടിപ്പിക്കാനുള്ള ശേഷി
10. മനസ്സിലാക്കിയ കാര്യങ്ങൾ നിശ്ചിത വാക്കുകളിൽ ചിത്രീകരണ സഹിതം അവതരിപ്പിക്കൽ
11. നോട്ടുബുക്ക്, മറ്റു ഫോർട്ട് ഫോളിയോ എന്നിവയിലെ എഴുത്ത് ചിട്ടപ്പെടുത്താനുള്ള കഴിവ്
12. സൂക്ഷ്മ ശേഷി വികാസത്തിനുള്ള പഠനപ്രവർത്തനങ്ങൾ (പ്രാക് ലേഖന പ്രവർത്തനങ്ങൾ ) സന്നദ്ധതാ പ്രവർത്തനത്തിന്റെ ഭാഗമായും അല്ലാതെയും നൽകണം
13. ഒന്നാം ക്ലാസിൽ എഴുത്തുരൂപം ധാരാളമുള്ള (അച്ചടിച്ച സമ്പുഷ്ട അന്തരീക്ഷം) ഒരുക്കേണ്ടതാണ്
14. അക്ഷരങ്ങളുടെ എഴുത്ത് ഉച്ചാരണവുമായി ബന്ധമുള്ളതിനാൽ ലിപി രൂപവും ശബ്ദവും തിരിച്ചറിയാനുള്ള അവസരം എല്ലാവർക്കും ലഭിക്കേണ്ടതാണ്
15. ആ ഘട്ടത്തിൽ കുട്ടികളുടെ എഴുത്തിന്റെ വടിവിനും പൂർണതയ്ക്കും അമിതമായ ഊന്നൽ നൽകരുത്. ഇത് കുട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കും

Post a Comment

2Comments

  1. "സൂക്ഷ്മ ശേഷി" എന്നാൽ എന്താണ്? English term for it, please.

    ReplyDelete
    Replies
    1. സൂക്ഷ്മ ചലന ശേഷി : ഏകീകൃതമായ കൃത്യതയുള്ള പേശീചലനങ്ങള്‍ക്കുള്ള ശേഷിയെ സൂക്ഷ്മ ചലന ശേഷിയെന്ന് പറയുന്നു. പറഞ്ഞുകൊടുക്കുന്നതിന് അനുസരിച്ച് ചെയ്യുന്ന പല പ്രവര്‍ത്തികളും സൂക്ഷ ചലന ശേഷിയില്‍ ഉള്‍പ്പെടും. ഇതില്‍ മാനസികവും ( ആസൂത്രണവും യുക്തിയും), ശാരീരികവും (ഏകീകരണവും സംവേദനവും ) ആയ കഴിവുകള്‍ അടങ്ങിയിരിക്കുന്നു. കുട്ടി വളരുമ്പോള്‍ സാധാരണമായ സൂക്ഷ്മ ചലന ശേഷിയുടെ ഓരോരോ ഘട്ടങ്ങളില്‍ എത്തിച്ചേരുന്നു.

      Delete
Post a Comment

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !