ആസൂത്രണത്തിൻ്റെ ആവശ്യകത

Mashhari
0
ഏതൊരു പ്രവർത്തനവും വിജയപ്രദമാക്കുന്നതിന് ആസൂത്രണം കൂടിയേ തീരൂ. പഠനപ്രക്രിയ ഫലപ്രദമാകുന്നതിനും  മുൻകൂട്ടിയുള്ള ആസൂത്രണം ആവശ്യമാണ്. പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന ശേഷികൾ ആർജിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക  എന്നതാണല്ലോ അധ്യാപകരുടെ ഉത്തരവാദിത്തം. ആ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനാവശ്യമായ പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ പോരായ്മകൾ കണ്ടെത്തി അവ പരിഹരിക്കുന്നതിനാവശ്യമായ പുതിയ പ്രവർത്തനങ്ങൾ ഒരുക്കുകയുമാണ് അധ്യാപകർ ചെയ്യേണ്ടത്. നേടിയെടുക്കാൻ സാധിക്കാത്ത ശേഷികൾ ആർജിക്കാനാവശ്യമായ പ്രവർത്തനങ്ങളാണ് രണ്ടാം ഘട്ടത്തിൽ ഒരുക്കേണ്ടത്. 

പ്രക്രിയ
  • പഠനനേട്ടം നിശ്ചയിക്കുന്നു
  • പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു
  • പഠനപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു
  • വിലയിരുത്തൽ നടത്തുന്നു
  • ആർജിക്കാനാവാത്ത ശേഷികൾ കണ്ടെത്തുന്നു
പാഠ്യപദ്ധതി ലക്ഷ്യമിടുന്ന എല്ലാ ശേഷികളും കൈവരിക്കത്തക്ക വിധത്തിൽ പഠനപ്രവർത്തനങ്ങൾ ഒരുക്കുന്നതിന് ആസൂത്രണം ആവശ്യമാണ്.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !