സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിനുള്ള സംവിധാനമാണ് അവിടുത്തെ മുഴുവൻ അധ്യാപകരുമുൾക്കൊള്ളുന്ന സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്.....
വിവിധ ക്ലബുകൾ
ക്ലാസ്മുറിക്കപ്പുറത്തെ വിശാല ലോകമാണ് സ്കൂൾ ക്ലബുകൾ തുറന്നിടുക. ഓരോ വിഷയവുമായി ബന്ധപ്പെട്ട ക്ലബുകൾ രൂപവത്ക്കരിക്കുന്നത് പഠനത്തിന് ഏറെ സഹായകമാണ്. വിവിധ പ്രവർത്തനങ്ങൾ ക്ലബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാം.
ക്ലാസ് പി.ടി.എ
രക്ഷാകർത്താക്കളെ ബോധവൽക്കരിക്കുന്നതിനും അവരെ സ്കൂൾ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതിനുമുള്ള ഏറ്റവും പ്രധാന വേദിയാണ് ക്ലാസ് പി.ടി.എ യോഗങ്ങൾ.
വിദ്യാരംഗം കലാ - സാഹിത്യ വേദി.
കുട്ടികളുടെ കലാ - സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്ന വേദി. വിദ്യാരംഗം കലാ - സാഹിത്യ വേദിക്ക് വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കാം.
ബാലസഭ
കുട്ടികളുടെ വിവിധ പ്രകടനങ്ങൾക്കുള്ള വേദി. ആവിഷ്ക്കാര പ്രകടിതരൂപങ്ങൾ.
ലൈബ്രറി
കുട്ടികളിൽ വായനാ സംസ്കാരം വളർത്തുക, പൊതു വിജ്ഞാനം പരിപോഷിപ്പിക്കുക തുടങ്ങിയവക്കുള്ള വേദിയാണ് സ്കൂൾ ലൈബ്രറി.