അധ്യാപക സഹായി ഉപയോഗിക്കുമ്പോൾ

Mash
0
ക്ലാസ് റൂം പ്രവർത്തനത്തിനു വേണ്ടി അധ്യാപകർ നടത്തുന്ന ദൈനംദിനാസൂത്രണത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപക സഹായി തയ്യാറാക്കിയിരിക്കുന്നത്. പ്രതീക്ഷിത പഠനനേട്ടങ്ങൾ കൈവരിക്കുന്നതിനു വേണ്ടി പാഠഭാഗങ്ങൾക്കനുസൃതമായി പഠനപ്രക്രിയ രൂപപ്പെടുത്തുന്നതിന് ആവശ്യമായ ചില നിർദ്ദേശങ്ങളും മാതൃകകളുമാണ് അതിലുള്ളത്. 

അധ്യാപക സഹായിയിൽ സൂചിപ്പിച്ച പഠനപ്രവർത്തനങ്ങളെ സ്വന്തം ക്ലാസ് മുറിയുടെ സാഹചര്യത്തിൽ അനുയോജ്യമായി ആവശ്യമായ പ്രക്രിയകൾ കൂട്ടിച്ചേർത്ത് പരിഷ്ക്കരിച്ച് ഉപയോഗിക്കേണ്ടതാണ്.

ക്ലാസിലെ ഭിന്നനിലവാരത്തിലുള്ള കുട്ടികൾക്കനുഗുണമായ ഇതിലെ പഠനപ്രക്രിയ വികസിപ്പിച്ചെടുക്കാൻ നാം ശ്രമിക്കണം.

യൂണിറ്റിൽ ഉൾപ്പെടുത്തിയ പാഠഭാഗങ്ങളുടെ ആശയപരവും ഭാഷാപരവുമായ സവിശേഷതകളെക്കുറിച്ചുള്ള വിശദീകരണമാണ് യൂണിറ്റിൻ്റേയും പാഠഭാഗത്തിൻ്റേയും ആമുഖമായി കൊടുത്തിരിക്കുന്നത്.

പ്രവേശക പ്രവർത്തനത്തെ സംബന്ധിച്ച കുറിപ്പ് പരിശോധിച്ച് യുക്തമായ തരത്തിൽ പഠന പ്രവർത്തനം ആസൂത്രണം ചെയ്യാവുന്നതാണ്.

പാഠഭാഗം എങ്ങിനെ അവതരിപ്പിക്കണമെന്ന് ഇതിലെ സൂചനകൾ പ്രയോജനപ്പെടുത്തി നാം ആസൂത്രണം ചെയ്യേണ്ടതാണ്.

പാഠപുസ്തകത്തിലെ പഠനപ്രവർത്തനങ്ങളുടെ ഉദ്ദേശ്യം, പ്രക്രിയകളെ സംബന്ധിച്ച വിശദാംശങ്ങൾ തുടങ്ങിയവ അധ്യാപകസഹായിയിൽ ഉണ്ട്. ഇത് അടിസ്ഥാനമാക്കി പാഠാസൂത്രണം നടത്താവുന്നതാണ്.

 പാഠാസൂത്രണത്തിന് സഹായിക്കുന്ന ചില വിവരങ്ങളും വിശദാംശങ്ങളും അധ്യാപക സഹായിൽ ഉണ്ട്. ആവശ്യാനുസരണം അത് പ്രയോജപ്പെടുത്താവുന്നതാണ്.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !