1.പഞ്ചാരക്കാട്ടിൽ എന്തൊക്കെയാ ഉള്ളത്?
പഴങ്ങൾ , മരങ്ങൾ, മൃഗങ്ങൾ etc.
2.പഞ്ചാരക്കാട്ടിലെ പഴങ്ങളുടെ പ്രത്യേകത എന്താ ?
നല്ല രുചിയുള്ള പഴങ്ങൾ
3.പാറു അമ്മയോട് എന്താണ് പറഞ്ഞത്?
പഞ്ചാരക്കാട്ടിൽ എന്തൊക്കെ പഴങ്ങളാ,
എന്താ രുചി
4.പഞ്ചാരക്കാട്ടിലെ എന്തൊക്കെ വിശേഷങ്ങളായിരിക്കും പാറു അമ്മയോട് പറഞ്ഞിട്ടുണ്ടാവുക?പറഞ്ഞും എഴുതിയും നോക്കൂ.
5.ഹോം ടൂർ വീഡിയോ തയ്യാറാക്കാം.(എഴുത്ത്)
ഹലോ ഗയ്സ്.
ഞാനിപ്പോൾ ഉള്ളത് പഞ്ചാരക്കാട്ടിലാണ് എന്നോടൊപ്പം എൻ്റെ കൂട്ടുകാരൻ പീലി ആനയുമുണ്ട്.... കാട്ടിലെ മനോഹരമായ കാഴ്ച്ചകൾ കണ്ട് ഞാനും പീലിയും നടക്കുകയാണ്. ദാ..അങ്ങോട്ട് നോക്കൂ പഞ്ചാരക്കാട്ടിലെ വലിയ വലിയ മരങ്ങൾ, ഇടതൂർന്ന് നിൽക്കുന്ന വലിയ മരങ്ങൾ. എന്ത് രസാ കാണാൻ. വരൂ ഇവിടത്തെ മറ്റ് കാഴ്ച്ചകളും നമുക്ക് കാണാം. ദാ അങ്ങോട്ട് നോക്കൂ.... ഒരുപാട് പഴങ്ങൾ തൂങ്ങിക്കിടക്കുന്നത് കണ്ടോ ...... തുടുതുടുത്ത ആപ്പിൾ, പേരയ്ക്കയും മാമ്പഴവുമൊക്കെയുണ്ട് എന്താ രസം, കൊതി തോന്നുന്നുണ്ട് അല്ലേ.... ഇനിയും ഒരു പാട് കാഴ്ചകൾ ഈ പഞ്ചാരക്കാട്ടിലുണ്ട്.... മറ്റൊരു വീഡിയോയുമായി നമുക്ക് വീണ്ടും കാണാം... ബൈ
സൂചകങ്ങൾ
1 കാണേണ്ട കാഴ്ചകൾ വീഡിയോയിൽ ഉണ്ടാവണം
2.കാഴ്ച്ചയിൽ സൂചിപ്പിക്കേണ്ട കാര്യങ്ങൾ പറയണം
3.ഒഴുക്കോടെ പറയണം
4.ഉച്ചാരണം പാലിക്കണം
5.ശബ്ദവ്യതിയാനം വരുത്തണം.
ഇത് എഴുത്തു രൂപം മാത്രമാണ്
കുട്ടികൾ തങ്ങളുടെ വീട്ടിലെ
ചെടികൾ, വീട്, പാചകം, വേറിട്ട മറ്റ് കാഴ്ചകൾ etc.... ഇവയൊക്കെ ഹോം ടൂർ വീഡിയോയായി ചെയ്തു നോക്കട്ടെ. രക്ഷിതാവിൻ്റെ സഹായവും ഉറപ്പാക്കാം.