പണ്ടത്തെ സന്ദേശവാഹകർ | Messengers of old Times

Mash
0
കാലം മാറുന്തോറും വിവരവിനിമയ മേഖലയിലും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പണ്ട് വിവരങ്ങളും വാർത്തകളും കൈമാറുന്നതിന് ഉപയോഗിച്ചിരുന്ന സംവിധാനങ്ങളല്ല ഇന്നുള്ളത്. സന്ദേശങ്ങളും വിവരങ്ങളും കൈമാറുന്നതിനായി പണ്ട് ഉപയോഗിച്ചിരുന്ന ചില സംവിധാനങ്ങളെ പരിചയപ്പെടാം.
പെരുമ്പറ | Perumbara
രാജവിളംബരങ്ങൾ ജനങ്ങളെ അറിയിക്കാൻ പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന ഒരു മാർഗം ആണ് പെരുമ്പറ. അറിയിക്കാനുള്ള വിളംബരവുമായി രാജഭടന്മാരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കും. പ്രത്യേകം നിശ്ചയിക്കപ്പെട്ട സ്ഥലത്ത് എത്തിക്കഴിയുമ്പോൾ പെരുമ്പറ മുഴക്കും. പെരുമ്പറ ശബ്ദം കേൾക്കുമ്പോൾ പ്രദേശവാസികൾ അവിടെ ഒരുമിച്ചുകൂടും. അപ്പോൾ രാജഭടന്മാരിൽ ഒരാൾ രാജവിളംബരം ഉറക്കെ വായിക്കും. തുടർന്ന് അടുത്ത പ്രദേശത്തേയ്ക്ക് നീങ്ങി ഇപ്രകാരം ചെയ്യുന്നു.
Perumbara is a way of conveying royal proclamations to the people in ancient times. Royal soldiers will be sent to different parts of the country with proclamations to inform. On reaching the designated place, the Perumbara will be sounded. Local people gather there when they hear the sound of Perumbara. Then one of the royal soldiers will read aloud the royal proclamation. Then move on to the next area and do the same.
പുരാതനകാലത്ത് കൊച്ചിരാജ്യത്തും തിരുവിതാംകൂറിലും നിലനിന്നിരുന്ന തപാൽ സംവിധാനമാണ് അഞ്ചൽ. ഒരു അഞ്ചൽ ഓഫീസിൽ നിന്നും മറ്റൊരു അഞ്ചൽ ഓഫീസിലേയ്ക്ക് കത്തുകളും വസ്തുക്കളും കൈമാറാൻ നിയോഗിച്ചിരുന്ന വ്യക്തികളെയാണ് അഞ്ചലോട്ടക്കാരൻ എന്ന് വിളിച്ചിരുന്നത്. നിശ്ചിത സമയത്ത് അഞ്ചൽ അഥവാ തപാൽ കൈമാറുന്നതിന് ഇവർ കണ്ടെത്തിയ മാർഗമാണ് ഓട്ടം. അഞ്ചൽ വരവിനെക്കുറിച്ച് ജനങ്ങളെ അറിയിക്കാൻ അഞ്ചലോട്ടക്കാരൻ കമ്പിന്മേൽ ഒരു മണികെട്ടി കൈയിൽ പിടിക്കും.
Anchalotaka was a postman who delivered letters from one place to another. They used to run postal items from one place to another. Running with a long stick to which a bell is tied. When running like this, the bell will ring and people will give way on hearing that sound. A pointed spear is also handy for self-defense in case of attack by thieves or wild animals.
ദൂതൻ | Doothan
രാജഭരണകാലത്ത് രാജസന്ദേശങ്ങൾ പനയോലയിലോ ചെമ്പുതകിടിലോ പട്ടുതുണിയിലോ കുറിച്ചിരുന്നു. ഈ സന്ദേശങ്ങൾ കൈമാറുന്നതിന് നിയോഗിച്ചിരുന്ന വ്യക്തികളാണ് ദൂതന്മാർ.
During the royal reign, royal messages were written on palm leaves, copper plates or silk cloth. Doothan are the persons appointed to deliver these messages.
പ്രാവുകൾ | Pigeons
സന്ദേശങ്ങൾ കൈമാറുന്നതിനായി പണ്ട് പ്രാവുകളെയും ഉപയോഗിക്കാറുണ്ടായിരുന്നു. പ്രത്യേകം പരിശീലനം നൽകിയ പ്രാവുകളെയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.
Pigeons were also used in ancient times to carry messages. Specially trained pigeons were used for this purpose.
സെമഫോർ | semaphore
അക്ഷരങ്ങളെയോ അക്കങ്ങളെയോ കുറിക്കാൻ ഒരാൾ രണ്ടു കൊടികൾ പ്രത്യേക ദിശയിൽ ചലിപ്പിച്ച് കൈകൾ വിരിച്ചു നിൽക്കുന്നു. ഏറുമാടങ്ങളിലോ ഉയരമുള്ള കെട്ടിടങ്ങളിലോ ഇരുന്നാണ് ഈ പ്രകടനം. അകലെയിരുന്ന ടവറിലിരുന്ന് മറ്റേയാൾ ഈ ചലനം ദൂരദർശിനി ഉപയോഗിച്ച് മനസിലാക്കുന്നു. ഇത്തരത്തിൽ ആശയകൈമാറ്റം നടത്തുന്ന രീതിയാണ് സെമഫോർ .
semaphore, method of visual signaling, usually by means of flags or lights. Semaphore signaling from high towers was used to transmit messages between distant points. A persons who held a small flag in each hand and, with arms extended, moved them to different angles to indicate letters of the alphabet or numbers.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !