Soil Erosion | മണ്ണൊലിപ്പ്

Mash
0
The removal of the fertile top soil by running water is known as soil erosion . Deforestation , floods & heavy rains , poor farming practices etc causes soil erosion.
Harmful effects of soil erosion
1. Top soil is washed away .
2. Agriculture is destroyed
3. Destructions of Plants, Trees and animals
4. Soil fertility decreases.
ഒഴുകുന്ന വെള്ളത്തിലൂടെ ഫലഭൂയിഷ്ഠമായ മേൽമണ്ണ് ഒഴുകിപ്പോകുന്നതിനെയാണ് മണ്ണൊലിപ്പ് എന്ന് വിളിക്കുന്നത്. വനനശീകരണം, വെള്ളപ്പൊക്കം, കനത്ത മഴ, തെറ്റായ കൃഷിരീതികൾ തുടങ്ങിയവ മണ്ണൊലിപ്പിന് കാരണമാകുന്നു.
മണ്ണൊലിപ്പ് കൊണ്ടുള്ള ദോഷങ്ങൾ
1. മേൽമണ്ണ് ഒലിച്ചുപോകുന്നു
2. കൃഷി നശിക്കുന്നു.
3. ചെടികൾ, മരങ്ങൾ ജീവികൾ എന്നിവയുടെ നാശം.
4. മണ്ണിന്റെ ജൈവാംശം നഷ്ടപ്പെടുന്നു.
Materials needed : a glass tumbler , water , mud blocks .
Procedure: Prepare a mud mound . Fix grass stocks on the half of this mound . The other half of the mound is left uncovered . Take a bottle that has many holes at the bottom . Pour water over the mud mound through it . Observe the changes .
Observation : When water falls on the grassless side of the ridge, the soil is washed away. The soil in the grass area does not run off.
Inference :- The roots of grass and plants prevent the soil erosion by holding soil firmly .
ലക്‌ഷ്യം :- സസ്യാവരണവും മണ്ണൊലിപ്പും തമ്മിലുള്ള ബന്ധം മനസിലാക്കുന്നതിന് .
ആവശ്യമായ സാധനങ്ങൾ :- മണ്ണ്, പുല്ല്, അടിയിൽ ദ്വാരമുള്ള പാത്രം, വെള്ളം
പ്രവർത്തനം :- ഒരു ചെറിയ മൺകൂന ഉണ്ടാക്കുക. അതിന്റെ പകുതിഭാഗത്ത് പുല്ല് വച്ചുപിടിപ്പിക്കുക. അടിയിൽ ദ്വാരമുള്ള പാത്രം കൂനയുടെ മുകളിൽ പിടിച്ചു അതിലേയ്ക്ക് വെള്ളം ഒഴിക്കുക.
നിരീക്ഷണഫലം :- കൂനയുടെ പുല്ലില്ലാത്ത ഭാഗത്ത് വെള്ളം വീണപ്പോൾ മണ്ണ് ഒലിച്ചുപോകുന്നു. പുല്ല് പിടിപ്പിച്ച ഭാഗത്ത് മണ്ണ് ഒലിച്ചുപോകുന്നില്ല.
നിഗമനം :- മണ്ണൊലിപ്പിന് കാരണം സസ്യാവരണം ഇല്ലാത്തതാണ്. സസ്യാവരണം ഉണ്ടെങ്കിൽ ചെരിഞ്ഞ സ്ഥലത്തും മണ്ണൊലിപ്പ് ഉണ്ടാവുകയില്ല.
Prevent Soil Erosion [മണ്ണൊലിപ്പ് തടയാനുള്ള മാർഗ്ഗങ്ങൾ]
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !