- മത്സ്യങ്ങൾക്കിടയിലെ ഏറ്റവും വലിയ കൂട്ടരാണ് സ്രാവുകൾ.
- സ്രാവുകൾ എലാസ്മൊബ്രാങ്കുസ് എന്ന പ്രത്യേക മത്സ്യയിനത്തിലുള്ളവയാണ്.
- ചിതമ്പലുകൾ ഇല്ലാത്ത മത്സ്യങ്ങളാണ് സ്രാവുകൾ.
- ഏതാണ്ട് 400 ദശലക്ഷം വർഷങ്ങൾക്കു മുൻപ് തന്നെ സ്രാവുകൾ ഉടലെടുത്തു.
- നാനൂറിലധികം ഇനം സ്രാവുകൾ ഭൂമുഖത്തുണ്ട്.
- ലോകത്തിലെ എല്ലാ സമുദ്രങ്ങളിലും സ്രാവുകളുണ്ട്.
- സാധാരണയായി ശുദ്ധജലത്തിൽ സ്രാവുകൾ ജീവിക്കില്ല.
- എന്നാൽ കടലിലും ശുദ്ധജലത്തിലും ജീവിക്കാൻ കഴിയുന്ന രണ്ടിനം സ്രാവുകളുണ്ട്. അവയാണ് നദീസ്രാവ്, ബുൾ സ്രാവ് എന്നിവ.
- ഏതാണ്ട് 2000 മീറ്റർ താഴ്ച്ചയുള്ള കടൽഭാഗങ്ങളിൽ വരെ സ്രാവുകളെ കാണാം.
- സ്രാവിനങ്ങളിൽ ഏറ്റവും കുഞ്ഞൻ കുള്ളൻ റാന്തൽ സ്രാവാണ്.
- കൊളംബിയ, വെനസ്വേല എന്നീ രാജ്യങ്ങളോട് ചേർന്നുള്ള കടലിൽ മാത്രമാണ് കുഞ്ഞൻ കുള്ളൻ റാന്തൽ സ്രാവുകൾ ഉള്ളത്.
- പൂർണ്ണവളർച്ചയെത്തിയ ഈ കുള്ളൻ സ്രാവിന് 17 സെന്റീമീറ്റർ വരെ മാത്രമേ നീളമുള്ളൂ.
- ഏറ്റവും വലിയ സ്രാവിനമാണ് തിമിംഗല സ്രാവ്.
- ലോകത്തിലെ ഏറ്റവും വലിയ മത്സ്യവും തിമിംഗല സ്രാവാണ്.
- ഇതുവരെ കണ്ടെത്തിയീട്ടുള്ളവയിൽ ഏറ്റവും വലിയ തിമിംഗല സ്രാവിന് 12.65 മീറ്റർ നീളമുണ്ടായിരുന്നു. 21500 കിലോഗ്രാം ഭാരവും ഈ ഭീമന് ഉണ്ടായിരുന്നു.
- കടലിലെ ചെറുസസ്യങ്ങൾ, ചെറിയ മീനുകൾ, കണവകൾ എന്നിവയാണ് തിമിംഗല സ്രാവിന്റെ ആഹാരം.
- നല്ല വെയിലുള്ള സമുദ്രങ്ങളിലാണ് തിമിംഗല സ്രാവുകളെ കൂടുതലായും കാണുന്നത്.
- 70 മുതൽ 100 വർഷം വരെയാണ് തിമിംഗല സ്രാവുകളുടെ ആയുസ്സ്.
- സ്രാവുകളുടെ അസ്ഥികൾ പൊതുവെ കട്ടി കുറഞ്ഞവയാണ്.
- തരുണാസ്ഥികളാലാണ് സ്രാവുകളുടെ അസ്ഥികൂടം നിർമ്മിക്കപ്പെട്ടീട്ടുള്ളത്. കാർറ്റിലേജ് എന്നാണ് ഈ തരുണാസ്ഥികൾ അറിയപ്പെടുന്നത്.
- നമ്മുടെയൊക്കെ ചെവി, മൂക്ക് എന്നിവയെല്ലാം കാർറ്റിലേജിനാലാണ് നിർമ്മിച്ചിരിക്കുന്നത്.
- സ്രാവുകളുടെ ചെവികൾ തലയ്‌ക്കകത്തായാണ് സ്ഥിതിചെയ്യുന്നത്.
- കേൾവിക്കായി ലാറ്ററൈൽ ലൈൻ എന്നൊരവയവവും സ്രാവുകൾക്കുണ്ട്. ജലത്തിനടിയിലെ ശബ്ദങ്ങൾ കേൾക്കാൻ ഇത് സ്രാവുകളെ സഹായിക്കുന്നു.
- വളരെ കേൾവിശക്തിയുള്ളവയാണ് സ്രാവുകൾ. ഇരകളെ കിലോമീറ്ററുകൾ അകലെ നിന്നുപോലും കേൾവിയിലൂടെ തിരിച്ചറിയാൻ സ്രാവുകൾക്കാവും.
- സ്രാവുകൾക്ക് വളരെ ദൂരത്തിലുള്ള വസ്തുക്കളെ കാണാനാവുമെന്നാണ് കരുതപ്പെടുന്നത്.
- അപാരമായ ഘ്രാണശക്തിയുള്ള ജീവിയാണ് സ്രാവ്. ജലത്തിൽ കലർന്ന രക്തത്തിന്റെ നേർത്ത തുള്ളിപോലും ദൂരെ നിന്നും മണത്തറിയാനുള്ള കഴിവ് സ്രാവുകൾക്കുണ്ട്.
- മണിക്കൂറിൽ എട്ടുകിലോമീറ്റർ വരെയാണ് സ്രാവുകളുടെ ശരാശരി വേഗത.
- സ്രാവുകൾക്കിടയിലെ ഏറ്റവും വേഗക്കാരൻ ഷോർട്ട്ഫിൻ മാക്കോ സ്രാവാണ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ ഇവയ്‌ക്ക് നീന്താനാവും.
- ബഹുഭൂരിപക്ഷം സ്രാവുകളും മാംസഭോജികളാണ്. എന്നാൽ വെജിറ്റേറിയനായ മൂന്നിനം സ്രാവുകളുണ്ട്.
- സ്രാവുകളുടെ പല്ലുകൾ നിരവധി തവണ കൊഴിയുകയും വീണ്ടും മുളയ്‌ക്കുകയും ചെയ്യുന്നു. ചിലയിനം സ്രാവുകളിൽ ജീവിതകാലത്ത് മുപ്പതിനായിരത്തോളം പല്ലുകൾ വരെ കൊഴിയാറുണ്ട്.
- വിചിത്രമായ രൂപങ്ങൾ ഉള്ള സ്രാവുകളുണ്ട്. ഹാമർഹെഡ് ഇനത്തിലെ സ്രാവുകളുടെ തലയ്‌ക്ക് ചുറ്റികയുടെ ആകൃതിയാണ്.
- ദേഹമാസകലം കറുത്ത പുള്ളികൾ ഉള്ളവയാണ് സീബ്രാ സ്രാവുകൾ. പകൽ സമയത്ത് ഉറക്കമാണ് സീബ്രാ സ്രാവുകളുടെ പ്രധാന പരിപാടി.
General Knowledge Questions - 02
January 08, 2024
0
Tags: