കണ്ടെത്താം - പഴശ്ശിത്തമ്പുരാൻ

RELATED POSTS

01
എവിടെയായിരുന്നു പഴശ്ശിയുടെ ഒളിത്താവളം?
വയനാടൻ മലനിരകളിൽ ഉൾപ്പെടുന്ന മാവിലാം തോടിന്റെ കരയിലെ അരിപ്പൂക്കാടായിരുന്നു പഴശ്ശിയുടെ ഒളിത്താവളം.
02
പഴശ്ശിയുടെ മൃതശരീരത്തോട് കമ്പനിപ്പട്ടാളം എങ്ങനെയാണ് ആദരം പ്രകടിപ്പിച്ചത്?
വെള്ളപ്പട്ടാളം തോക്കു താഴ്‌ത്തി ആദരപൂർവം തല കുനിച്ചു. ബാബറുടെ പല്ലക്കിൽ അദ്ദേഹത്തെ മാനന്തവാടിയിലേക്ക് കൊണ്ടുവന്നു. വന്മരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന ഒരു ഉയർന്ന കുന്നിൻ പ്രദേശത്ത് അന്ത്യവിശ്രമത്തിനുള്ള ഒരുക്കങ്ങൾ ചെയ്‌തു. ആചാര്യ മര്യാദയോടെ ആ ധീരദേശാഭിമാനിയുടെ ഭൗതികശരീരം സംസ്‌കരിച്ചു.എല്ലാം കമ്പനിപ്പട്ടാളത്തിന്റെ ചെലവിലായിരുന്നു.
03
പഴശ്ശിത്തമ്പുരാൻ എന്ന ഈ പാഠഭാഗം ഏത് കൃതിയിൽ നിന്ന് എടുത്തതാണ്?
വയനാടൻ കഥകൾ കുട്ടികൾക്ക്
04
വയനാടൻ കഥകൾ കുട്ടികൾക്ക് എന്ന കൃതിയുടെ കർത്താവ് ആരാണ്?
റ്റി.സി.ജോൺ
05
വെള്ളപ്പട്ടാളത്തിന്റെ തലവൻ ആരായിരുന്നു?
ബാബർ
06
മാവിലാം തോടിന്റെ കരയിൽ പഴശ്ശിക്കും പടയാളികൾക്കും ഒളിപാർക്കാനുള്ള ഏർപ്പാടുകൾ ചെയ്‌തത്‌ ആരാണ്?
കുറിച്യത്തലവന്മാർ അടക്കമുള്ളവരാണ് പഴശ്ശിക്കും പടയാളികൾക്കും ഒളിപാർക്കാനുള്ള എട്ടുപത്തു കുടിലുകൾ നിർമിച്ചു നൽകിയത്.
07
വെള്ളപ്പട്ടാളത്തിന്റെ തലവനായ ബാബറും കൂട്ടരും തമ്പടിച്ചിരുന്നത് എവിടെ?
പുൽപള്ളി സീതാദേവി ക്ഷേത്രത്തിന് സമീപമാണ് വെള്ളപ്പട്ടാളത്തിന്റെ തലവനായ ബാബറും കൂട്ടരും തമ്പടിച്ചിരുന്നത്.
08
കമ്പനിപ്പട്ടാളത്തിന്റെ പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ പഴശ്ശിത്തമ്പുരാൻ എന്താണ് ചെയ്‌തത്‌?
വെടികൊള്ളുന്നതിന് മുൻപായി തന്റെ വിരലിലെ വൈരമോതിരം വിഴുങ്ങി സ്വയം മരണം വരിച്ചു.

Mal4 U8Post A Comment:

0 comments: