റ്റി.സി.ജോൺ

RELATED POSTS

1948-ൽ എറണാകുളം ജില്ലയിലെ കോലഞ്ചേരിയിൽ ജനിച്ചു. കേരള സാഹിത്യ അക്കാദമി അംഗം, സംഗീത നാടക അക്കാദമി അംഗം, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗം എന്നീ ഔദ്യോഗികനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഉറാട്ടി, തേക്കു്, നെല്ല്, ഗൂള്‍, മോചനത്തിന്റെ പടവുകള്‍, ഗദ്ദികപ്പാട്ടുകാരന്റെ കല്യാണം , കാട്ടുകോഴി, കുട്ടായി, പൂജ ഗദ്ദിക, മന്തന്‍പോത്തു്, മുള്ളാത്തിക്കുടി, തിമ്മണ്ണന്റെ ചെണ്ട, ഗ്രാമത്തിലേക്കുള്ള വഴി ,ഓര്‍മ്മിക്കാന്‍ ഒരു ദു:ഖം, വയനാടിനെപ്പറ്റി, വയനാടൻ കഥകൾ കുട്ടികൾക്ക് തുടങ്ങി ധാരാളം കൃതികൾ രചിച്ചീട്ടുണ്ട്. എസ് കെ പൊറ്റെക്കാട്ട് സ്മാരക അവാർഡു്, ലളിതാംബിക അന്തര്‍ജനം അവാർഡു്, അബുദാബി മലയാളി സമാജം അവാർഡു്, കേരള സോഷ്യല്‍ സെന്റര്‍ അവാർഡു്, മദിരാശി കേരള സമാജം അവാർഡു്, മാധ്യമം അവാർഡു്, കൈരളി അറ്റ്ലസ് അവാർഡു്, അബുദാബി-തായാട്ട് ശക്തി അവാർഡു്, ഗായത്രി അവാർഡു്, ഷാര്‍ജ കള്‍ച്ചറല്‍ അവാർഡു്, ദല പുരസ്കാരം, നവസാക്ഷരത ദേശീയ അവാർഡു് എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ടു്. 2013 ആഗസ്റ്റ് 25നു അന്തരിച്ചു.

Mal4 U8Post A Comment:

0 comments: